സിപിഐ കുരയ്ക്കും, കടിക്കില്ല, സിപിഐയുടെ പല്ലും നഖവും എകെജി സെൻ്ററിൽ പണയം വെച്ചിരിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ്

Published : Oct 24, 2025, 10:12 AM IST
CPI

Synopsis

പി.എം ശ്രീ പദ്ധതിയിൽ സി.പി.ഐ നിലപാട് ആത്മാർത്ഥമാണെങ്കിൽ സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കണം

തിരുവനന്തപുരം: സി. പി. ഐ കുരയ്ക്കുമെന്നല്ലാതെ, കടിക്കാത്ത ഒരു അപൂർവ്വ ജീവിയാണ്. ആദർശ വേഷം കെട്ടിയാടുന്നവർ യജമാനനെ കാണുമ്പോൾ വാലാട്ടും. ചർദ്ദിച്ചതെല്ലാം വിഴുങ്ങുകയും ചെയ്യുമെന്ന് ചെറിയാന്‍ ഫിലിപ്പ് പരിഹസിച്ചു.45 വർഷമായി സി.പി.ഐയുടെ പല്ലും നഖവും എ.കെ.ജി സെൻ്ററിൽ പണയം വെച്ചിരിക്കുകയാണ്..പി.എം ശ്രീ പദ്ധതിയിൽ സി.പി.ഐ നിലപാട് ആത്മാർത്ഥമാണെങ്കിൽ സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിക്കണം. സിപിഎം - ബി.ജെ.പി രഹസ്യ ബന്ധത്തെ സി.പി.ഐ അംഗീകരിക്കുന്നുണ്ടോയെന്നാണ് അവർ വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു

പിഎം ശ്രീ യില്‍ കേരളം ഒപ്പ് വച്ച സാഹചര്യത്തില്‍  കടുപ്പിക്കാനാണ്  സിപിഐ തീരുമാനം കാബിനറ്റിൽ നിന്ന് വിട്ട് നിൽക്കണം എന്നതടക്കം ആവശ്യം ഉയരുന്നുണ്ട്..മുന്നണി  മര്യാദ ലംഘിച്ചത് ആയുധമാക്കും  ദേശീയ നേതൃത്തെ എതിർപ്പ് അറിയിക്കും ഇടത് പാർട്ടികളുട കെട്ടുറപ്പിനെ തകർക്കുന്ന തീരുമാനം എന്ന് നേതൃത്വത്തെ അറിയിക്കും [ദേശീയ നേതൃത്വതിന്‍റെ  ഇടെപ്ടൽ തേടാനാണ്  സിപിഐ സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടിയും മോഡലും അവതാരകയുമായ യുവതിയെ നടുറോഡിൽ മർദ്ദിച്ച് ഭർത്താവ്, വിവാഹമോചനം ആവശ്യപ്പെട്ട് മർദ്ദനം, ദൃശ്യം പുറത്ത്
മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം