ചെറുനെല്ലി എസ്റ്റേറ്റ് വ്യാജപ്രമാണത്തിലൂടെ കൈവശപ്പെടുത്തി

Published : May 11, 2017, 07:42 AM ISTUpdated : Oct 04, 2018, 06:24 PM IST
ചെറുനെല്ലി എസ്റ്റേറ്റ് വ്യാജപ്രമാണത്തിലൂടെ കൈവശപ്പെടുത്തി

Synopsis

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ ചെറുനെല്ലി എസ്റ്റേറ്റ് വ്യാജ പ്രമാണങ്ങളിലൂടെ സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയതായി വിജിലൻസ്. ചെറുനെല്ലി എസ്റ്റേറ്റിന്‍റെ കൈവശക്കാരുടെ 15 ആധാരങ്ങളും വ്യാജമാണെന്നും വിജിലൻസ്കണ്ടെത്തി. 

ഇല്ലാത്ത വില്ലേജിന്‍റെ പേരിലാണ് റജിസ്ട്രേഷൻ നടന്നിരിക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. വിജിലൻസ് ശുപാ‍ർശയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ രജിസ്ട്രേഷൻ സെക്രട്ടറിക്ക് ആഭ്യന്തരവകുപ്പ് കത്തു നൽകി. നെല്ലായാമ്പതിയിലെ 70 ഏക്കർ ചെറുനെല്ലി എസ്റ്റേറ്റ് എബ്രഹാം കുരുവിളയെന്നാള്‍ വ്യാജപ്രമാണങ്ങള്‍ ചമച്ച് കൈവശപ്പെടുത്തിയെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. 

വനംവകുപ്പിന്രെയും പൊലീസിന്‍റെയും അന്വേഷണം റിപ്പോർട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് വിജിലൻസ് നിഗനത്തിലേക്ക് എത്തിയത്. മലനാട് എന്‍റർപ്രൈസസ് എന്ന സ്ഥാപനത്തിൽ നിന്നും എബ്രാമും ഉള്‍പ്പെടെ 15 പേരുടെ പേരിലാണ് ചെറുനെല്ലി എസ്റ്റേറ്റ് പ്രമാണം ചെയ്തുവാങ്ങിയത്. പിന്നീട് മറ്റ് 14 പേരും ചേർന്ന് മീനച്ചിൽ സബ്- റജിസ്ട്രാർ ഓഫീസിലിൽ രജിസ്റ്റർ ചെയ്ത മുക്തിയാർ പ്രകാരം എസ്റ്റ്റ്റേന്‍റെ ഉടമസ്ഥാനകാശം എബ്രഹാമിന് നൽകി. 
എന്നാൽ ഭൂമിവാങ്ങിയിരിക്കുന്ന 15 വ്യക്തികളുടെ  വിലാസങ്ങളും വ്യാജമാണെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.  നെൻമാറ സബ് രജിസ്ട്രേർ ഓഫീസിലെ രേഖഖളിലുള്ള വിലാസങ്ങളിൽ അന്വേഷണം നട ത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.ഭൂമി കൈവശപ്പെടുത്തിയിരിക്കുന്ന എറണാകുളം നോർത്ത് കരയിൽ കട്ടിക്കാരൻ കുരവിള മകൻ എബ്രഹാം എന്നയാള്‍ ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 

മാത്രമല്ല എറണാകുളം തൃക്കണാർവട്ടം വില്ലേജിലാണ് എബ്രഹം ഉള്‍പ്പെടെ നാലുപേരുടെ വിലാസം രേഖപ്പെടുത്തിയിരിക്കുന്നത്. തൃക്കണ്ണാർവട്ടം എന്ന വില്ലേജുപോലുമില്ലെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. രജിസ്ട്രേഷൻ ആക്ട് പ്രകാരം കുറ്റകൃത്യം നടന്നിരിക്കുന്നതിനാൽ രജിസ്ട്രേഷൻ ഡിഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് വിജിലൻസ് ഡയറക്ടര്‍ ശുപാ‍ർശ ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് നികുവകുപ്പ് അഡീഷണൽ സെക്രട്ടറിക്ക് കത്തും നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മെമ്മറി കാര്‍ഡ് ചോര്‍ന്നത് ലോകം അറിഞ്ഞത് താൻ കാരണം, കോടതി എന്തിനാണ് കളവ് പറയുന്നതെന്ന് അറിയില്ല, ഹാജരായത് 10 ദിവസം മാത്രമെന്നത് നുണ'; ടിബി മിനി
പെൺകുട്ടികളുടെ സിസിടിവി ദൃശ്യം മോശം വോയ്സ് സന്ദേശത്തോടെ പ്രചരിപ്പതായി പരാതി