
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വിവധ ഭക്ഷണശാലകളിലേക്ക് വിതരണം ചെയ്യാനായി മാനദണ്ഡങ്ങള്‍ പാലിക്കാതെ എത്തിച്ച കോഴിയിറച്ചി പിടികൂടി. മാനാഞ്ചിറക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ബൊലേറോ പിക്കപ്പ് ലോറിയിലാണ് 100 കിലോയോളം ഇറച്ചി കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവ പിടിച്ചെടുത്തു. പഴകിയ ഇറിച്ചിയാണ് ഇവയെന്ന് നാട്ടുകാര്‍ ആരോപിച്ചെങ്കിലും അല്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നഗരത്തിലെ ഹോട്ടലുകളിലേക്കും ഷവര്‍മ്മ നിര്‍മിക്കുന്ന കടകളിലും വിതരണം ചെയ്യാനായി മലപ്പുറത്ത് നിന്നും എത്തിച്ചതായിരുന്നു ഇവ. 500 കിലോഗ്രാമോളം കോഴിയിറച്ചി വാഹനത്തില്‍ ഉണ്ടായിരുന്നുവെന്നും ബാക്കിയുള്ളത് വിവിധ കടകളില്‍ വിതരണം ചെയ്തുവെന്നുമാണ് ലഭിക്കുന്ന വിവരം. അതേസമയം മാനദണ്ഡങ്ങള്‍ പാലിക്കാതെ കൊണ്ടുവന്നതിനാല്‍ ഇറച്ചി വിതരണം ചെയ്ത സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും ഉടമയോട് ഉടന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമ്മീഷണര്‍ സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam