
തിരുവനന്തപുരം: സംസ്ഥാനത്തെ കോഴിവിലയിലെ അനിശ്ചിതത്വം തുചരുന്നു. കോഴി വില കിലോയ്ക്ക് 87 രൂപയാക്കണമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ തീരുമാനം യോജിക്കാനാവില്ലെന്നും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഎം അനുകൂല സംഘടനയും നിലപാടെടുത്തു. നാളെ മുതല്‍ കടകളടച്ച് സമരം ചെയ്യുമെന്ന് പൗള്‍ട്രി ഫാര്‍മേഴ്സ് ആന്റ് ട്രേഡേഴ്സ് സമിതി വ്യക്തമാക്കി.
ധനകാര്യമന്ത്രി തോമസ് ഐസക്കിന്റേത് മിഴ്‌നാട് ലോബിയെ സഹായിക്കുന്ന നിലപാടാണ്. അപമാനകരമായ പരാമര്‍ശം ആണ് അദ്ദേഹം നടത്തിയത്. വിഷയത്തില്‍ സമിതിയെ ചര്‍ച്ചയ്ക്ക് വിളിച്ചില്ല. എട്ട് ലക്ഷം പേരുടെ അന്നം മുട്ടിക്കുന്ന തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ എടുക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും പൗള്‍ട്രി ഫാര്‍മേഴ്സ് ആന്റ് ട്രേഡേഴ്സ് സമിതി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam