സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Dec 12, 2018, 4:05 PM IST
Highlights

ചാനൽ ചർച്ചകളിലും പൊതുയോഗങ്ങളിലും സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തുന്നവർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി. 

തിരുവനന്തപുരം: ചാനൽ ചർച്ചകളിലും പൊതുയോഗങ്ങളിലും സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തുന്നവർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി. ധനുവച്ചപുരം കോളേജിലെ അധ്യാപികമാർക്കെതിരെ മോശം പരാമർശം നടത്തിയ ബിജെപി തിരുവന്തപുരം ജില്ലാ പ്രസിഡന്റിനെതിരായി കേസെടുത്തതായും വീണാ ജോർജ്ജ് എംഎൽഎയെ മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു.
 

click me!