
ചെന്നൈ: തിരുച്ചി ഈസ്റ്റ് തനിക്ക് ഹൃദയത്തിന്റെ ഭാഗമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. മുഖ്യമന്ത്രി അല്ല താൻ മുഖ്യസേവകനാണെന്നും വിജയ് പറഞ്ഞു. തമിഴ്നാട്ടിലെ എല്ലാവർക്കും നന്ദി. എൻ നെഞ്ചിൽ കുടിയിരിക്കും തമിഴക മക്കൾ എന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. തനിക്ക് എതിരാളികൾ ഇല്ലെന്ന് പറയരുത്. മത്സരം ഡിഎംകെയും ടിവികെയും തമ്മിൽ മാത്രമാണ്. ഇതിന് ഇടയിൽ മറ്റാരും ഇല്ലെന്ന് വിജയ് പറഞ്ഞു. ഡിഎംകെ നേതാക്കൾ സോഷ്യൽ മീഡിയയിൽ സജീവമായതിനെയും വിജയ് പരിഹസിച്ചു. വിമർശനങ്ങൾക്ക് അക്കമിട്ട് മറുപടി പറഞ്ഞാണ് വിജയ് സംസാരിച്ചത്. വിജയ് തമിഴ്നാട്ടിൽ ഓരോരുത്തരുടെയും പ്രതിനിധിയാണ്. നാളെയും അങ്ങനെ തന്നെ ആകും. തന്നെയും ജനത്തെയും അകറ്റാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വിജയ് പ്രസംഗമധ്യേ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam