ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത വിഭവസമാഹരണം പാടില്ലെന്ന് ചീഫ് സെക്രട്ടറി

Published : Sep 15, 2018, 05:16 PM ISTUpdated : Sep 19, 2018, 09:26 AM IST
ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത വിഭവസമാഹരണം പാടില്ലെന്ന് ചീഫ് സെക്രട്ടറി

Synopsis

പ്രളയത്തെ തുടര്‍ന്ന് ദുരിതത്തില്‍പെട്ട കേരളത്തിലെ ജനങ്ങളുടെ ജീവിതം പുനര്‍നിര്‍മിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി നടത്തുന്ന യജ്ഞത്തില്‍ നിര്‍ബന്ധിത വിഭവസമാഹരണം പാടില്ലെന്ന് ചീഫ് സെക്രട്ടറി. 

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് ദുരിതത്തില്‍പെട്ട കേരളത്തിലെ ജനങ്ങളുടെ ജീവിതം പുനര്‍നിര്‍മിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി നടത്തുന്ന യജ്ഞത്തില്‍ നിര്‍ബന്ധിത വിഭവസമാഹരണം പാടില്ലെന്ന് ചീഫ് സെക്രട്ടറി. അധ്യക്ഷന്‍മാര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.

നിര്‍ബന്ധിത വിഭവസമാഹരണം സദുദ്ദേശ്യത്തോടെ ആരംഭിച്ച ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. 
  സ്വമേധയാ നല്‍കുന്ന പണമാണ് സിഎംഡിആര്‍എഫിലേക്ക് സ്വരൂപിക്കേണ്ടതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.

അതേസമയം, മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ സംസ്ഥാനത്ത് മന്ത്രിമാരുടെ നിർബന്ധിത പണപ്പിരിവ് നടക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസ്സന്‍ ഇന്ന് പറയുകയുണ്ടായി‍.  സംസ്ഥാനത്ത് ഭരണസ്തംഭനം തുടരുകയാണ്. പ്രളയകാലം കഴിഞ്ഞപ്പോൾ പിരിവുകാലം വന്നെന്നും ഹസൻ ആരോപിച്ചു. 

ഉദ്യോഗസ്ഥരെ ഗൺ പോയിന്റിൽ നിർത്തിയാണ് പണപ്പിരിവ് നടക്കുന്നത്. സാലറി ചലഞ്ചിന് താൽപര്യമില്ലാത്തവർ വിസമ്മത പത്രം നൽകണമെന്നത് കേട്ടുകേൾവി ഇല്ലാത്ത നടപടിയാണ്. നോ പറയുന്നവരെ സ്ഥലം മാറ്റുകയാണെന്നും ഹസ്സന്‍ ആരോപിച്ചു. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോര്‍പറേഷൻ മേയറെ കണ്ടെത്താൻ ബിജെപിയിൽ ചര്‍ച്ചകള്‍ സജീവം, ഇന്ന് നിര്‍ണായക നേതൃയോഗം കണ്ണൂരിൽ
കൊച്ചിയിൽ ഇന്ന് കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും നിര്‍ണായക യോഗങ്ങള്‍; ആരാകും മേയറെന്നതിലടക്കം തീരുമാനം ഉണ്ടായേക്കും