
പാലക്കാട് ഒലവക്കോട് സ്വദേശിയായ കുട്ടിയെ ഫുട്ബോള്‍ പരിശീലകന്‍ ശാരീരികമായി പീഡിപ്പിച്ചെന്ന് പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പരിശീലകനായ വിവേകാനന്ദന് എതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ എഎസ്ഐ ആയ പരിശീലകനെതിരെയാണ് കേസ്.
ദേശീയ സബ്ജൂനിയര്‍ ഫുട്ബോള്‍ മത്സരത്തിലടക്കം കേരളത്തിന് വേണ്ടി കളിച്ച പതിനാലുകാരനെയാണ് പരിശീലകന്‍ ശാരീരികമായി പീഡിപ്പിച്ചെന്ന് പരാതി ഉയരുന്നത്. പാലക്കാട് മുട്ടിക്കുളങ്ങരയിലെ പൊലീസ് ക്യാമ്പിലെ എഎസ്ഐ ആയ പരിശീലകന്‍ വിവേകാനന്ദന്‍ നിരവധിതവണ അപമര്യാദയായി പെരുമാറിയെന്നും ഇതേ തുടര്‍ന്ന് താന്‍ പരിശീലനത്തിന് പോകാതായെന്നും കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മകനെ പിന്നീട് മലപ്പുറത്തെ അക്കാദമിയിലേക്ക് മാറ്റിയെന്ന് കുട്ടിയുടെ അച്ഛന്‍ പറയുന്നു. ഇതിന്‍റെ വൈരാഗ്യമായി കുട്ടിയുടെ ജനനതീയതിയില്‍ തിരിമറി നടത്തിയെന്നടക്കമുള്ള ആരോപണങ്ങള്‍ പരിശീലകനായിരുന്ന വിവേകാനന്ദന്‍ ഉയര്‍ത്തിയെന്നും ഇവര്‍ പരാതിപ്പെടുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് ഹേമാംബികനഗര്‍ പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam