
കുവൈത്ത് സിറ്റി: കുവൈത്തില്‍ കുട്ടികള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ കഴിഞ്ഞ വര്‍ഷം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 60 ശതമാനത്തിന്റെ വര്‍ധനവാണ് 2015-ല്‍ രേഖപ്പെടുത്തിയത്. 2015-ല്‍ മാത്രം 108 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടന്ന് ആരോഗ്യ മന്ത്രാലയത്തിലെ ശിശുവിഭാഗം വകുപ്പ് മേധാവി ഡോ. മുന അല്‍ ഖവാരി പറഞ്ഞു.
2010 മുതല്‍ 2014-വരെ 299 കേസുകളായിരുന്നു. മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 60 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ശാരീരിക ഉപദ്രവങ്ങളാണ് അധികവും. 25-ലൈംഗിക പീഡനങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 12-നും 18-നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഇരകളാകുന്നതില്‍ ഏറെയും.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന നാലാമത് മേഖല ഉച്ചകോടി ഈ മാസം 18 മുതല്‍ 20 വരെ നടക്കുമെന്ന് ആരോഗ്യ മന്ത്രാലയം നിയമ വിഭാഗം അസി.അണ്ടര്‍ സെക്രട്ടറി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam