മൊബൈൽ ഗെയിം കളിക്കാനെന്ന പേരില്‍ വീട്ടിലെത്തിച്ച് സഹോദരങ്ങളെ പീഡിപ്പിച്ചു

Published : Oct 09, 2017, 10:32 PM ISTUpdated : Oct 05, 2018, 12:57 AM IST
മൊബൈൽ ഗെയിം കളിക്കാനെന്ന പേരില്‍ വീട്ടിലെത്തിച്ച് സഹോദരങ്ങളെ പീഡിപ്പിച്ചു

Synopsis

കൊച്ചി: കളമശ്ശേരിയിൽ മൊബൈൽ ഗെയിം കളിക്കാനെന്ന വ്യാജേന വീട്ടിൽ വിളിച്ചുവരുത്തി സഹോദരങ്ങളെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. കളമശ്ശേരി വട്ടേക്കുന്ന് സ്വദേശി ഇസ്മായിൽ ആണ് അറസ്റ്റിലായത്.

കളമശ്ശേരിയിൽ താമസിക്കുന്ന പാറപ്പുറത്ത് വീട്ടിൽ ഇസ്മായിലാണ് സഹോദരങ്ങളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്. 11 വയസ്സുള്ള ആൺകുട്ടിയും സഹോദരിയായ 10വയസ്സുകാരിയും ആണ് പീഡനത്തിനിരയായത്. സ്കൂൾ വിട്ടുവരികയായിരുന്ന കുട്ടികളെ മൊബൈലിൽ ഗെയിം കളിക്കാനനുവദിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് പീഡിപ്പിച്ചത്.

കുട്ടികൾ സംഭവം വീട്ടിലറിയിച്ചതിനെ തുടർന്ന് അച്ഛൻ പരാതി നൽകുകയായിരുന്നു. തുടർന്ന് ഇസ്മായിലിനെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗം ചെയ്തതിന് ഐപിസി 376 വകുപ്പും പോക്സോ നിയമവും അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. കളമശ്ശേരിയിൽ ചുമട്ടുതൊഴിലാളിയായ പ്രതിക്ക് ഭാര്യയും മക്കളുമുണ്ട്. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വിഎസ് എന്ന പോരാളിക്ക് നൽകേണ്ട ആദരം കേവലം ഫണ്ട് അനുവദിക്കുന്നതിൽ ഒതുങ്ങേണ്ടതല്ല', ഫേസ്ബുക്ക് പോസ്റ്റുമായി അരുണ്‍ കുമാർ
പാളങ്ങളിലെ ഇന്ത്യൻ കുതിപ്പ്; ലോകത്തിലെ മൂന്നാമത്തെ വലിയ മെട്രോ ശൃംഖലയായി ഇന്ത്യ, ദില്ലി മെട്രോ ഒന്നാമൻ