വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികൾ കിണറ്റിൽ വീണു മരിച്ചു

Published : Nov 29, 2016, 02:14 AM ISTUpdated : Oct 05, 2018, 12:49 AM IST
വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികൾ കിണറ്റിൽ വീണു മരിച്ചു

Synopsis

കാസര്‍കോഡ്: കാസര്‍കോഡ് ബദിയടുക്കയില്‍ ഒരു വീട്ടിലെ രണ്ട് കുട്ടികള്‍ കിണറ്റില്‍ വീണ് മരിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പിഞ്ചുകുട്ടികള്‍ കിണറ്റില്‍ വീണത്.

ബദിയടുക്ക പിലാങ്കട്ടയിലെ ഹമീദ് - റിയാന ദമ്പതികളുടെ മകന്‍ നാലുവയസുകാരൻ റംസാന്‍, ഹമീദിന്റെ സഹോദരന്‍ ഷെബീര്‍ - നാഫിയ ദമ്പതികളുടെ മകന്‍ രണ്ടുവയസുകാരൻ നസ്‌വാന്‍ എന്നിവരാണ് മരിച്ചത്. രാവിലെ 9.30 മണിയോടെയായിരുന്നു സംഭവം.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ പെട്ടെന്നു കാണാതാവുകയായിരുന്നു.  വീട്ടുകാര്‍ അയല്‍പക്കത്തും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീടാണ് വീട്ടുമുറ്റത്തെ കിണറില്‍ രണ്ടു കുട്ടികളുടേയും മൃതദേഹങ്ങള്‍ കണ്ടത്. ആള്‍മറയുള്ള കിണറിന്‍റെ സമീപം കോണ്‍ക്രീറ്റ് ജെല്ലി കൂട്ടിവെച്ചിരുന്നു. ഇതുവഴിയായിരിക്കും കുട്ടികള്‍ കിണറിന് മുകളിലേക്കു കയറിയിരിക്കാമെന്നാണ് സംശയിക്കുന്നത്. ബദിയടുക്ക പൊലീസി ഇൻക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

കുട്ടികളുടെ അച്ഛൻമാരായ ഹമീദും ഷെബീറും വിദേശത്താണ്. ഇന്നലെ രണ്ട് വിദ്യാര്‍ത്ഥികള്‍ പയസ്വനി പുഴയില്‍ മുങ്ങിമരിച്ച ദുരന്തത്തിന്‍റെ  ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പാണ് കാസര്‍കോഡ് വീണ്ടും   രണ്ട് പിഞ്ചുകുട്ടികള്‍ കിണറല്‍വീണ് മരിച്ചത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉള്ളിയിൽ നെ​ഗറ്റീവ് എനർജിയുണ്ടോ...? പഠനം നടത്തണമെന്ന് സുപ്രീം കോടതിയിൽ ഹർജി, ഇനി ഈ വഴി വരരുതെന്ന് ചീഫ് ജസ്റ്റിസ്
പ്രവാസികൾക്ക് ആശ്വാസം, കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‍പ്രസും, 32 വിമാനങ്ങൾ കൂടി