ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മ‍ഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ(55) മരിച്ചത്. അപകടത്തിന് പിന്നാലെ 17-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. എന്നാൽ, 17-കാരന്റെ പിതാവായ ജഡ്ജി അപകടത്തിന് പിന്നാലെ ധാർഷ്ട്യത്തോടെ സംസാരിച്ചെന്നായിരുന്നു ജയബാലകൃഷ്ണന്റെ ബന്ധുക്കളുടെ ആരോപണം.

തിരുവനന്തപുരം/കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17-കാരനെ ജാമ്യം നൽകി വിട്ടയച്ചതിൽ ആഭ്യന്തരമന്ത്രിക്ക് കടുത്ത അതൃപ്തി. വിഷയത്തിൽ അടിയന്തര നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപിക്ക് നിർദേശം നൽകി. അപകടവുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണത്തിൽ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി നേരിട്ട് അന്വേഷണം നടത്തും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേശ്വറിന് കാരണം കാണിക്കൽ നോട്ടീസ് നൽകും.

ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മ‍ഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ(55) മരിച്ചത്. അപകടത്തിന് പിന്നാലെ 17-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, 17-കാരന്റെ പിതാവായ ജഡ്ജി അപകടത്തിന് പിന്നാലെ ധാർഷ്ട്യത്തോടെ സംസാരിച്ചെന്നായിരുന്നു ജയബാലകൃഷ്ണന്റെ ബന്ധുക്കളുടെ ആരോപണം. തങ്ങളെ ചോദ്യംചെയ്യാൻ വരേണ്ടെന്നാണ് ജഡ്ജി പറഞ്ഞതെന്നും സംഭവത്തിൽ ജഡ്ജിക്കെതിരേയും കേസെടുക്കണമെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു. അതേസമയം, ഞായറാഴ്ച വൈകിട്ടോടെ 17-കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയുംചെയ്തു. ഇത് വിവാദമായതോടെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര നടപടിക്ക് നിർദേശം നൽകിയത്. അപകടത്തിൽ നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തി മണിക്കൂറുകൾക്കുള്ളിലാണ് 17-കാരന് ജാമ്യം ലഭിച്ചത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

അതിനിടെ, ചേരാനല്ലൂർ അപകടത്തിൽ കാറോടിച്ച 17-കാരനെതിരേ മനപ്പൂർവമുള്ള നരഹത്യാ കുറ്റം ചുമത്തി (BNS 105) നേരത്തെ അശ്രദ്ധ മൂലമുള്ള മരണത്തിനായിരുന്നു കേസ് (106 ,1). അപകടത്തിൽ 17-കാരന്റെ പിതാവും കാറുടമയുമായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരേയും കേസെടുത്തേക്കും. വാഹനഉടമയായ ജഡ്ജിക്കെതിരേ കടുത്ത കുറ്റങ്ങൾ ചുമത്താനാണ് നീക്കം. മോട്ടോർ വെഹിക്കിൾ നിയമപ്രകാരവും ബിഎൻഎസ് പ്രകാരവുമുള്ള കുറ്റങ്ങളാകും ചുമത്തുക. ഇക്കാര്യം പരിശോധിക്കാൻ നിർദേശിച്ചതായി എഡിജിപിയുടെ ഓഫീസ് അറിയിച്ചു.