മോദിയുടെത് പൊള്ളയായ വാഗ്ദാനങ്ങള്‍; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Published : Dec 31, 2017, 04:39 PM ISTUpdated : Oct 04, 2018, 08:07 PM IST
മോദിയുടെത് പൊള്ളയായ വാഗ്ദാനങ്ങള്‍; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Synopsis

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും നല്‍കുന്നത് പൊള്ളയായ വാഗ്ദാനങ്ങളെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  ഇന്ത്യയെ ചൈന മറികടക്കുമ്പോള്‍ മോദി ഇത്തരം പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

സ്മാര്‍ട്ട് സിറ്റികള്‍ക്കായി മാറ്റിവച്ച 9860 കോടി രൂപയില്‍ ഏഴ് ശതമാനം മാത്രമാണ് വിനിയോഗിച്ചതെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുല്‍ പ്രധാനമന്ത്രിയ്ക്ക് നേരെ വിമര്‍ശനവുമായെത്തിയത്.

'' മോദി ഭക്തരെ, സ്മാര്‍ട്ട് സിറ്റികള്‍ക്കായി മാറ്റിവച്ച 9860 കോടി രൂപയില്‍ ഏഴ് ശതമാനം മാത്രമാണ് ഉപയോഗിച്ചത്. ചൈന ഇന്ത്യയെ മറികടക്കുമ്പോള്‍ നിങ്ങളുടെ നേതാവ് നല്‍കുന്നത് പൊള്ളയായ വാഗ്ദാനങ്ങളാണ്....'' രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. 

ഒരുകാലത്ത് മത്സ്യബന്ധന ഗ്രാമമായിരുന്നചൈനയിലെ ഷെഞ്‌ജെന്‍ മെഗാസിറ്റിയായതിനെ കുറിച്ചുള്ള വീഡിയോയും രാഹുല്‍ ട്വീറ്റിനൊപ്പം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മോദിയെ ഉപദേശിക്കാനും ട്വീറ്റിലൂടെ രാഹുല്‍ ആവശ്യപ്പെടുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, 'ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്‍റെ ഭാഗമായതിൽ സന്തോഷം'
'ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടും'; ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ