നാഥുലാ ചുരം ഇന്ത്യൻ തീർത്ഥാടകർക്കായി ചൈന തുറന്ന് നൽകി

Web desk |  
Published : May 08, 2018, 04:19 PM ISTUpdated : Jun 08, 2018, 05:51 PM IST
നാഥുലാ ചുരം ഇന്ത്യൻ തീർത്ഥാടകർക്കായി ചൈന തുറന്ന് നൽകി

Synopsis

കഴിഞ്ഞ വര്‍ഷം തടസ്സപ്പെട്ട കൈലാസ് മാനസരോവര്‍ യാത്ര ഇത്തവണ പുനരാരംഭിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു

ദില്ലി: ദോക്ലാം വിഷയത്തെ തുടർന്ന് വഷളായ  ഇന്ത്യാ-ചൈന ബന്ധം പൂർവസ്ഥിതിയിലേക്ക്. ടിബറ്റിലെ നാഥുലാ ചുരം തീര്‍ത്ഥാടകര്‍ക്കായി ചൈന തുറന്ന് നൽകി. ദോക്ലാം തര്‍ക്കത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണിൽ സിക്കിമിനേയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന നാഥുലാ ചുരം ചൈന അടച്ചിരുന്നു. ഇതാണ് ഇപ്പോൾ തുറന്നു കൊടുത്തത്. 

ഇതോടെ കഴിഞ്ഞ വര്‍ഷം തടസ്സപ്പെട്ട കൈലാസ് മാനസരോവര്‍ യാത്ര ഇത്തവണ പുനരാരംഭിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. 1580 തീര്‍ത്ഥാടകരാണ് ഇത്തവണ കൈലാസ -മാനസരോവര്‍ യാത്ര നടത്തുന്നത്. കഴിഞ്ഞ വര്‍ഷം 47 ഇന്ത്യൻ തീര്‍ത്ഥാടകരെ ചൈന തടഞ്ഞത് വിവാദമായിരുന്നു. ഇരു രാജ്യങ്ങളിലേയും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിൽ പുരോഗതിയുണ്ടാക്കാതെ ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുത്താനാകില്ലെന്ന് ചൈനയുടെ നടപടി സ്വാ​ഗതം ചെയ്തു കൊണ്ട് സുഷമ സ്വരാജ് ചൂണ്ടിക്കാട്ടി.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ നടപ്പാക്കാൻ തീരുമാനം, 'നേറ്റിവിറ്റി കാർഡ്' സ്വന്തം അസ്തിത്വം തെളിയിക്കാനുള്ള ദുരവസ്ഥക്ക് പരിഹാരമെന്ന് മുഖ്യമന്ത്രി
കയ്യിൽ എംഡിഎംഎ; എക്സൈസിനെ കണ്ടതോടെ കത്തികൊണ്ട് ആക്രമിച്ച് പ്രതികൾ, കൊല്ലത്ത് രണ്ടു പേർ അറസ്റ്റിൽ