
ആഭാസത്തില് പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്ത നടിയാണ് ദിവ്യ ഗോപിനാഥ്. ഒരു ബസ് യാത്രയുടെ പശ്ചാത്തലത്തില്‍ സമൂഹത്തിലെ ലൈംഗിക ദാരിദ്ര്യത്തിന്‍റെയും അരക്ഷിതാവസ്ഥയുടെയും കഥ പറഞ്ഞ ചിത്രമായിരുന്നു ആഭാസം. ചിത്രത്തിലേതിന് സമാനമായ അനുഭവം തനിക്ക് മുമ്പുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ഫേസ്ബുക്കിലെ കുറിപ്പിലായിരുന്ന നടിയുടെ വെളിപ്പെടുത്തല്‍
കുറിപ്പ് ഇങ്ങനെ...
കുറച്ചുനാൾക്ക് മുൻപ് ഒരു ബസ്സ് യാത്രക്ക്
പുറപ്പെടുമ്പോൾ ഇരുന്ന seatനപ്പുറം ഒരു ചേട്ടൻ വന്നു നിന്നു അനാവശ്യമായ നോട്ടവും ചോദ്യങ്ങളും ശല്ല്യമായി തോന്നിയപ്പോൾ ഞാൻ ദേഷ്യപ്പെട്ടു സംസാരിച്ചു അപ്പൊ പെങ്ങളെ എന്ന് വിളിച്ചു sorry പറഞ്ഞു സ്നേഹത്തിന്റെ പുറത്തു ചോദിച്ചതായെന്നായി conductorഓട് പറഞ്ഞു അയാളെ മാറ്റി കുറച്ചു ദൂരത്തേക്കിരുത്തി. Bus എടുത്ത് ഒരു 10 mint കഴിഞ്ഞപ്പോ അയാൾ എന്റെ തൊട്ടു പുറകിൽ വന്നിരുന്നു ഞാൻ ഇരിക്കുന്ന seat കമ്പിയിൽ കൈവെച്ചു എന്റെ കഴുത്തിൽ തൊടാനുള്ള ശ്രമം തുടങ്ങി.ദേഷ്യം വന്നു ഞാൻ തിരിഞ്ഞു കോളറിൽ കേറിപിടിച്ചൂ ഇനി
വേഷം കെട്ട് എടുത്താൽ ഇതിനപ്പുറം മേടിക്കുമെന്നു പറഞ്ഞു മുഖത്ത് ആഞ്ഞടിച്ചു ആ scene കഴിഞ്ഞപ്പോൾ അയാളുടെ മറുപടി കേട്ട് ഞാൻ ഞെട്ടി " ഇല്ല പെങ്ങളെ സത്യമായിട്ടും പെങ്ങളുടെ സമ്മതമില്ലാതെ ഞാൻ മറ്റെവിടെയും പെങ്ങളെ തൊടില്ലാന്ന്.
" . ഞാൻ ഒരു നിമിഷത്തേക്ക് അയാളുടെ മറുപടി കേട്ട് stundയി.Conductorum ഡ്രൈവറും ആളുകളും കൂടി അയാളെ busil നിന്ന് പുറത്താക്കി . എന്നാലും അയാളുടെ ചോദ്യം എന്റെ സമ്മധമില്ലാതെ എന്നെ തൊടില്ലന്നു പറയാൻ അയാൾക്ക് കൊടുത്ത ധൈര്യം അയാളുടെ ഉള്ളിലെ ഏതു ലഹരി കൊടുത്ത ധൈര്യമാണെങ്കിലും. ഇതൊക്കെ അവരുടെ right ആയി കാണുന്നുണ്ടോ എന്ന് തോന്നിപ്പോയി.
മറ്റൊരു സംഭവം ഓർത്തെടുത്താൽ കഴിഞ്ഞ itfokൽ എന്റെ സുഹൃത്തായ ഒരു പെൺകുട്ടി ഒരു നാടകം കണ്ടുകൊണ്ടിരിക്കുമ്പോ ഒരുത്തൻ ബാക്കിൽ ഇരുന്നു അവളെ ഉപദ്രവിച്ചുകൊണ്ടേ ഇരുന്നു. Last friends ഇടപെട്ടു അയാളെ പൊക്കിയെടുത്ത് കൊണ്ടു പോകേണ്ടി വന്ന ഒരു അവസ്ഥയുണ്ട് ബോധമിലഞ്ഞിട്ട്. അതെ വ്യക്തിയെ ഞാൻ കുറച്ച ദിവസങ്ങൾക്കു മുന്നേ fbyil ഒരു plug card കൊണ്ട് നിൽക്കുന്നത് കണ്ടു അതിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് justice to Asifa... പുള്ളി photoകളിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.പുച്ഛമാണ് തോന്നിയത്.
എന്തൊരു വിരോധാഭാസമാണ് ഈ നാട്ടിൽ നടക്കുന്നതെന്ന് ഒർത്തുപോവുന്നു. അവനവൻ ചെയ്യുന്ന കാര്യങ്ങൾ മറ്റൊരുവൻ ചെയ്യുമ്പോ മാത്രമാണ് നമ്മുടെ കണ്ണിൽ ആഭാസംലെ... നമ്മൾ ചെയ്യുമ്പോ അത് നമ്മുടെ അവകാശവും.
ഞാൻ ഇതിപ്പോ പറയാൻ കാരണം . bus യാത്ര മുൻ നിർത്തി jubith സംവിധാനം ചെയ്യുത് സഞ്ജു produce ചെയ്ത ആഭാസമെന്ന ചിത്രത്തിന്റെ ഭാഗമാകാനുള്ള എന്റെ തീരുമാനത്തെ കുറിച്ച പറയാനാണ്. ഈ സിനിമയുടെ സ്‌ക്രിപ്റ്റിനോട് വളരെ relate ചെയ്യാൻ ഒരു സ്ത്രീ എന്ന നിലക്ക് ഒരുപാട് സാധിച്ചിട്ടുണ്ട് .lifeൽ നമ്മൾ നേരിട്ട് അനുഭവിക്കുന്ന പറയാൻ കാരണം frusturations ഈ ലോകത്തോട് ഒരു സിനിമ എന്ന art ലൂടെ തുറന്നു കാണിക്കാൻ സാധിക്കുക അതിന്റെ ഒരു പാർട്ട് ആവുക എന്നതായിരുന്നു ഈ സിനിമയോട് ഞാൻ ഇത്രയും അധികം അടുക്കാനുള്ള കാരണം. ഇതിലെ ഓരോ കഥാപാത്രങ്ങളെയും രൂപികരിച്ചിരിക്കുന്നത് തീർത്തും സത്യസന്ധമായ real ആയ കുറെ അനുഭവങ്ങളുടെ observationലൂടെയാണെന്നു ഉറപ്പെനിക്കുണ്ട് .
ഇത്തരം ആനുഭവങ്ങൾ ഉണ്ടാവാത്ത (തുറന്നു പറയായതവരുണ്ടാകാം) ഒരു സ്ത്രീ പോലും ഉണ്ടാവില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.അതുകൊണ്ടുതന്നെ ഒന്നും ഒളിച്ചു പിടിക്കേണ്ട കാര്യവുമില്ല. ഇത് കാണികൾ കണ്ടു തന്നെ മനസ്സിലാക്കണം. ഓരോ കുഞ്ഞു കുട്ടിയും മനസ്സിലാക്കണം നമ്മുക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നു.
തറവാടികളെന്ന് സ്വയം വിശ്വസിച്ചു തറ വേലകൾ ചെയ്യുമ്പോൾ ചില സദാചാരവാദികൾ ഇത് ഒക്കെ അവരുടെ അവകാശമായി കാണുന്നു. ആഭാസം ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയെ ഒരുപാട് അനുഭവങ്ങളിലൂടെ വരച്ചു കാട്ടുന്നു.
ഒളിച്ചു വെക്കാൻ ഒന്നുമില്ല ഇത് പച്ചയായ സത്യം. സത്യം ഒട്ടും മായം കലർത്താതെ കാണിക്കാൻ ശ്രമിച്ച ധൈര്യത്തിനും അതിന്നു എന്നെയും ഒരു ഭാഗമാക്കിയതിനും jubithiനോടും sanjuവിനോടും ഐക്യദാർഢ്യം.
എല്ലാവരും സിനിമ കാണുക .സിനിമ കണ്ടു ഇറങ്ങുമ്പോൾ നമ്മൾ ഇതുവരെ കടന്നു പോയ ജീവിതത്തിൽ ഓരോ സഭവങ്ങളോടും വിശ്വാസങ്ങളോടും പ്രവർത്ഥികളോടും നമ്മൾ സ്വയം നമ്മളോട് താന്നെ ഓരോ ചോദ്യങ്ങൾ ചോദിച്ചിരിക്കും ഉത്തരം കണ്ടെത്തേണ്ടത് നമ്മൾ ഓരോരുത്തരും തന്നെയാണ്..
നിങ്ങളുടെ യാത്രകളിൽ എവിടെയെങ്കിലും എപ്പോഴെങ്കിലും ഈ രീതികളിൽ ഉള്ള അനുഭവങ്ങളോ ,കാഴ്ച്ചകളോ ഉണ്ടായിട്ടുണ്ടെങ്കിൽ (സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാവുമെന്നു) തന്നെ വിശ്വസിക്കുന്നു. ഇവിടെ comment ചെയ്യ് ചില കാര്യങ്ങളൊക്കെ വ്യക്തമാകുമോ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam