അമേരിക്കയും ഉത്തരകൊറിയയും യുദ്ധമുണ്ടാവുമെന്ന്  മുന്നറിയിപ്പ്

Published : Apr 15, 2017, 12:58 AM ISTUpdated : Oct 05, 2018, 01:32 AM IST
അമേരിക്കയും ഉത്തരകൊറിയയും യുദ്ധമുണ്ടാവുമെന്ന്  മുന്നറിയിപ്പ്

Synopsis

ബീയജിംങ്: അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ ഏത് നിമിഷവും യുദ്ധമുണ്ടാവുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ഇരു പക്ഷവും പ്രകോപിപ്പിക്കാതെ ശാന്തത പുലർത്തണമെന്ന് ചൈന ആവശ്യപ്പെട്ടു. എന്നാൽ ഇരു രാജ്യങ്ങളും വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി. മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോയെമന്ന ഭീതിയിലാണ് ലോകം. 

കൊറിയയുടെ തുടർച്ചയായ ആണവപരീക്ഷണങ്ങളിൽ അതൃപ്തിയുള്ള അമേരിക്ക സൈനിക നടപടിയിലൂടെ അത് നേരിടാനാണ് ഒരുങ്ങുന്നത്. സിറിയയിൽ ഐസിസിനെതിരെ എക്കാലത്തെയും വലിയ ആണവേതര ബോംബ് പ്രയോഗിച്ച് ഡോണൾഡ് ട്രംപ് നയം വ്യക്തമാക്കിക്കഴിഞ്ഞു. അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഉത്തര കൊറിയയും ഭീഷണിപ്പെടുത്തുന്നു. 

ഇരു രാജ്യങ്ങളും സൈനിക വിന്യാസം ശക്തിപ്പെടുത്തിക്കഴിഞ്ഞു.ഏത് നിമിഷവും യുദ്ധമുണ്ടായേക്കുമെന്ന് ചാനീസ് വിദേശകാര്യ മന്ത്രി വാങ് യീ പറഞ്ഞു. ചൈനയിൽ നിന്നും കൊറിയയിലേക്കുള്ള വിമാന സർവീസ് ഇന്ന് മുതൽ നിർത്തലാക്കിയേക്കും.

ആറാമത്തെ ആണവ ബോംബ് പരീക്ഷണത്തിനോ മിസാൽ പരീക്ഷണത്തിനോ കൊറിയ ഇന്ന് തന്നെ തുനിഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ. അത്തരത്തിലൊരു പ്രകോപനമുണ്ടായാൽ ഒരു യുദ്ധത്തിലേക്കാവും കാര്യങ്ങൾ നീങ്ങുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മീൻ പിടിച്ച് മടങ്ങുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചു; ഷോക്കേറ്റയാൾക്ക് ദാരുണാന്ത്യം
`കാട്ടുകള്ളനാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അടുപ്പിക്കില്ലായിരുന്നു'; സ്വർണക്കൊള്ള ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി അടൂർ പ്രകാശ്