ചിന്ത ജെറോം ജർമനിയിലേക്ക്; യാത്രയയപ്പ് നല്‍കി ഇ പി ജയരാജൻ

By Web TeamFirst Published Feb 8, 2019, 6:57 PM IST
Highlights

'യുവാക്കളും സ്ത്രീകളും ദുരന്തലഘൂകരണവും' എന്ന വിഷയത്തിൽ ചിന്താ ജെറോം സംസാരിക്കും

തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ശില്പശാലയില്‍ പങ്കെടുക്കാൻ ജ‍ർമനിയിലേക്ക് പോകുന്ന യുവജനകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിന് യാത്രയയപ്പ് നൽകി മന്ത്രി ഇ പി ജയരാജൻ. മന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ്. 

യുനെസ്‌കോയും ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയും ചേര്‍ന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ദുരന്ത ലഘൂകരണം എന്നീ വിഷയത്തിലാണ് ജര്‍മ്മനിയിലെ ബേണില്‍ അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിക്കുന്നത്. 

ജനീവയില്‍ ഐക്യരാഷ്ട്രസഭയുടെ ദുരന്ത ലഘൂകരണ നൈപുണ്യവിഭാഗം സംഘടിപ്പിക്കുന്ന  'യുവാക്കളും സ്ത്രീകളും ദുരന്തലഘൂകരണവും' എന്ന വിഷയത്തിൽ ചിന്താ ജെറോം സംസാരിക്കും.  പ്രളയസമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേരളത്തിലെ യുവജനങ്ങളുടെ പങ്ക് ലോകശ്രദ്ധ ആകര്‍ഷിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഈ വിഷയത്തില്‍ പങ്കെടുക്കാനുള്ള അവസരം കേരളത്തിനുണ്ടായത്.

click me!