'ആരാ ആ വൃത്തികെട്ടവൻ?' പ്രസംഗത്തിനിടെ ക്ഷുഭിതനായി മുല്ലപ്പള്ളി രാമചന്ദ്രൻ

Published : Feb 08, 2019, 06:02 PM IST
'ആരാ ആ വൃത്തികെട്ടവൻ?' പ്രസംഗത്തിനിടെ ക്ഷുഭിതനായി മുല്ലപ്പള്ളി രാമചന്ദ്രൻ

Synopsis

സദസിൽ നിന്നും ഒരാൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കോട്ടയിൽ രാധാകൃഷ്ണന്‍റെ പേര്  പറഞ്ഞില്ല എന്ന് വിളിച്ചുപറഞ്ഞു. ഇതുകേട്ട് കേട്ട് മുല്ലപ്പള്ളി ക്ഷുഭിതനായി, തുടർന്നായിരുന്നു ഈ പ്രതികരണം.

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ വടകരയിൽ നടന്ന സ്വീകരണ ചടങ്ങിനിടെയാണ് സംഭവം. പ്രസംഗം തുടങ്ങുന്നതിന് മുമ്പ് വേദിയിലുള്ളവരെ സംബോധന ചെയ്യുകയായിരുന്നു കെപിസിസി പ്രസിഡന്‍റ്.  ഇതിനിടെ സദസിൽ നിന്നും ഒരാൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കോട്ടയിൽ രാധാകൃഷ്ണന്‍റെ പേര് പറഞ്ഞില്ല എന്ന് വിളിച്ചുപറഞ്ഞു. ഇതുകേട്ട് കേട്ട് മുല്ലപ്പള്ളി ക്ഷുഭിതനായി, അടുത്ത പ്രതികരണം ഇങ്ങനെ.

"ആരാ ആ വൃത്തികെട്ടവൻ, ഏതാ കക്ഷി?"

കോട്ടയിൽ രാധാകൃഷ്ണന്‍റെ പേര് പറയണം എന്നാവശ്യപ്പെട്ട പ്രവർത്തകനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രസംഗം വേഗം അവസാനിപ്പിച്ച് കെപിസിസി പ്രസിഡന്‍റ് വേദി വിട്ടിറങ്ങുകയും ചെയ്തു. വൈകിയ വേള ആയതുകൊണ്ടും മൈക്ക് അനുമതിക്കുള്ള സമയം അവസാനിക്കാൻ ഇരുന്നതുകൊണ്ടുമാണ് മുല്ലപ്പള്ളി വേഗം പ്രസംഗം അവസാനിപ്പിച്ചത് എന്നാണ് സംഘാടകരുടെ വിശദീകരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം