പെണ്ണിന്‍റെ വളര്‍ച്ച അവളുടെ ശരീരത്തിന്‍റേത് മാത്രമല്ല; ബല്‍റാമിന് മറുപടിയുമായി ചിന്ത ജെറോം

Published : Jan 07, 2018, 11:09 PM ISTUpdated : Oct 04, 2018, 07:48 PM IST
പെണ്ണിന്‍റെ വളര്‍ച്ച അവളുടെ ശരീരത്തിന്‍റേത് മാത്രമല്ല; ബല്‍റാമിന് മറുപടിയുമായി ചിന്ത ജെറോം

Synopsis

വി.ടി. ബല്‍റാമിന് മറുപടിയുമായി യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം. പെണ്ണിന്‍റെ വളര്‍ച്ച അവളുടെ ശരീരത്തിന്‍റെ മാത്രം വളര്‍ച്ചയാണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനുതന്നെ അപമാനമാണെന്നായിരുന്നു ചിന്തയുടെ പ്രതികരണം. തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ചിന്ത  നിലപാട് അറിയിച്ചത്. 

പ്രസ്ഥാനത്തോടൊപ്പം വളരുന്ന സുശീല എന്നുപറയുന്നതിന്‍റെ അര്‍ഥം മനസ്സിലാകണമെങ്കില്‍ മനുഷ്യനാകണം. പെണ്ണിന്‍റെ കാഴ്ചപ്പാടിന്‍റെയും ബുദ്ധിയുടെയും വളര്‍ച്ച തിരിച്ചറിയാന്‍ പെണ്ണിന്‍റെ ഇറച്ചിയുടെ വളര്‍ച്ച മാത്രം വായിച്ചെടുക്കുന്ന ഞരമ്പ് രോഗികള്‍ക്ക് കഴിയില്ല എന്നും ചിന്ത തുറന്നടിച്ചു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം

‘പ്രസ്ഥാനത്തോടൊപ്പം വളരുന്ന സുശീല' .. ഈ വാക്കുകളുടെ അർത്ഥം മനസ്സിലാകണമെങ്കിൽ മനുഷ്യനാവണം..സ്ത്രീ ഒരു പാവ മാത്രം ആണെന്ന് കരുതുന്ന നിങ്ങളുടെ മനസ് ഇനിയും ഒരുപാടു വളരണം. പെണ്ണിന്‍റെ വളർച്ച അവളുടെ ശരീരത്തിന്‍റെ വളർച്ച മാത്രം ആണെന്ന് കരുതുന്ന ജനപ്രതിനിധികൾ നാടിനു തന്നെ അപമാനമാണ് .അവളുടെ കാഴ്ച്ചപ്പാടിന്‍റെയും ബുദ്ധിയുടെയും വളർച്ച തിരിച്ചറിയാൻ പെണ്ണിന്‍റെ ഇറച്ചിയുടെ വളർച്ച മാത്രം വായിച്ചെടുക്കുന്ന ഞരമ്പ് രോഗികൾക്കു കഴിയില്ല .എ കെ ജി യും സുശീലയും ഇന്നും ജീവിക്കുന്നത് ജനഹൃദയങ്ങളിൽ ആണ് ...അതിനു കാരണം അവർ ഉയർത്തിയ ശരിയുടെ രാഷ്ട്രീയത്തിന്‍റെ വിജയമാണ്....

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മരിച്ചെന്ന് എല്ലാവരും വിശ്വസിച്ചു, എസ്ഐആർ രേഖകൾ ശരിയാക്കാൻ 28 വർഷത്തിന് ശേഷം മടങ്ങിവരവ്; മുസാഫർനഗറിൽ വൈകാരിക നിമിഷങ്ങൾ
മുഖ്യമന്ത്രി സ്ഥാനത്തിൽ മറുപടിയുമായി വിഡി സതീശൻ; 'രാഷ്ട്രീയത്തിൽ ത്യാഗികള്‍ ഇല്ല, തനിക്ക് ത്യാഗിയാകാനും പറ്റും, പെരുന്തച്ചൻ കോംപ്ലക്സ് പാടില്ല'