തൃശ്ശൂരില്‍ ചിട്ടി നടത്തി പണം തട്ടിയ സ്ഥാപന ഉടമകള്‍ അറസ്റ്റില്‍

By Web TeamFirst Published Jul 31, 2018, 11:56 PM IST
Highlights

കാട്ടൂര്‍ എഗയ്‌നേഴ്‌സ് സ്ഥാപനത്തിന്റ മാനേജിംഗ് ഡയറക്ടര്‍ സുധീർ കുമാർ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുഗുണന്‍ എന്നിവവരെയാണ് കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 

തൃശ്ശൂര്‍: തൃശ്ശൂരിൽ ചിട്ടി  സ്ഥാപനം നടത്തി പണം നല്‍കാതെ  ഇടപാടുകാരെ വഞ്ചിച്ച കേസിൽ സ്ഥാപന ഉടമകൾ അറസ്റ്റിൽ. രണ്ടാഴ്ച മുന്പാണ് കാട്ടൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ചിട്ടികന്പനി പൂട്ടി ഉടമകൾ മുങ്ങിയത്

കാട്ടൂര്‍ എഗയ്‌നേഴ്‌സ് സ്ഥാപനത്തിന്റ മാനേജിംഗ് ഡയറക്ടര്‍ സുധീർ കുമാർ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുഗുണന്‍ എന്നിവവരെയാണ് കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കാണാതോയതോടെ പതിനഞ്ചോളം ഇടപാടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവർ വീട്ടിലെത്തിയതായി അറിഞ്ഞ പൊലീസ് ഇടൻ പിടികൂടുകയായിരുന്നു. ഒരു കോടിയോളം രൂപ ഇടപാടുകാർക്ക് ഇവർ നൽകാനുണ്ട്.  

കേസിൽ  ഇനിയും മൂന്ന് പ്രതികളെക്കൂടി പിടികൂടാനുണ്ട്. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ  കസ്റ്റഡിയില്‍ വാങ്ങും. പ്രതികളെ പിടികൂടിയതറിഞ്ഞ് കൂടുതല്‍ പേര്‍ പരാതിയുമായി എത്തുന്നുണ്ട്.

click me!