
ഉത്തര്‍പ്രദേശ്: ക്രിസ്ത്യന്‍ മിഷണറി രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാണെന്ന് ബിജെപിയുടെ ബല്ല്യായില്‍ നിന്നുള്ള എംപി ഭരത് സിംഗ്. ഉത്തര്‍പ്രദേശിലെ ബല്ല്യാ ജില്ലയില്‍ നിന്നുള്ള എംപിയാണ് ഭരത് സിംഗ്.
ക്രിസ്ത്യന്‍ മിഷണറിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഭരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് രഹുല്‍ ഗാന്ധിയുടെ അമ്മ സോണിയാ ഗാന്ധി ഇത്തരം മിഷണറിമാരുടെ നിര്‍ദ്ദേശാനുസരണമാണ് ജോലിചെയ്യുന്നതെന്നും ഭരത് സിംഗ് ആരോപിച്ചു. ഇത്തരം മിഷണറികള്‍ രാജ്യത്തിന്റെ ഐക്യത്തിന് തടസമാണെന്നും എംപി പറഞ്ഞു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനാധിപത്യം തകര്‍ന്നത് ക്രിസ്തു മതത്തിലേക്കുള്ള അനിയന്ത്രിതമായ മതപരിവര്‍ത്തനം മൂലമാണെന്നും ക്രിസ്ത്യന്‍ മിഷണറിമാരുടെ നിയന്ത്രണത്തിലാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെന്നും ഭരത് സിംഗ് ആരോപിച്ചു. ദളിത് നേതാവ് അംബേദ്ക്കറിന്റെ പ്രതിമ തകര്‍ത്തതിന് പിന്നില്‍ ഇത്തരത്തിലുള്ള ഗൂഢാലോചനക്കാരാണെന്നും എംപി ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam