അശ്ലീല വീഡിയോകള്‍ക്ക് അടിമയായ മകന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ ബലാത്സംഗം ചെയ്തു

By Web DeskFirst Published Apr 22, 2018, 6:05 PM IST
Highlights

അമ്മയുടെയും 20കാരിയായ സഹോദരിയുടെയും സാന്നിധ്യത്തില്‍പോലും പ്രതി അശ്ലീല സിനിമകള്‍ കാണാറുണ്ടായിരുന്നു.

അഹമ്മദാബാദ്: അശ്ലീല വീഡിയോകള്‍ക്ക് അടിമയായ മകന്‍ വീടിനുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന അമ്മയെ ബലാത്സംഗം ചെയ്തു. ഗുജറാത്ത് പലന്‍പുരിലെ പഠാന്‍ പട്ടണത്തില്‍ ജല്‍ ചൈക്കില്‍ വ്യാഴാഴാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. വെള്ളം കുടിക്കാനെന്ന വ്യാജേന മുറിയിലെത്തിയാണ് 22കാരനായ പ്രതി 46കാരിയായ സ്വന്തം അമ്മയോട് അതിക്രമം കാണിച്ചതെന്ന് പോലീസ് പറയുന്നു.

സ്ത്രീ ബഹളം വെച്ചെങ്കിലും വീട്ടില്‍ സ്ഥിരമായി കലഹങ്ങള്‍ ഉണ്ടാവുന്നതിനാല്‍ അടുത്ത വീട്ടിലുള്ളവരൊന്നും അത് കാര്യമാക്കിയില്ല. പാതിരാത്രിവരെ മൊബൈലില്‍ അശ്ലീല സിനിമകള്‍ കണ്ടിരിക്കുന്നതിനെച്ചൊല്ലി മകനും അമ്മയും തമ്മില്‍ സ്ഥിരമായി വാക്കുതര്‍ക്കമുണ്ടാകാറുണ്ടെന്ന് പോലീസ് പറഞ്ഞു. അമ്മയുടെയും 20കാരിയായ സഹോദരിയുടെയും സാന്നിധ്യത്തില്‍പോലും പ്രതി അശ്ലീല സിനിമകള്‍ കാണാറുണ്ടായിരുന്നു.

മുമ്പ് പല തവണ തന്നോട് മകന്‍ ലൈംഗിക ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നെന്നും അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം കടുത്ത മാനസികാഘാതം നേരിട്ടതിനാല്‍ ആദ്യം സംഭവം പുറം ലോകമറിഞ്ഞിരുന്നില്ല. പിന്നീട് ഭര്‍ത്താവിനോട് പറയുകയും ഭര്‍ത്താവ് മൂത്ത മകനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കാന്‍ ഈ അമ്മ തയ്യാറാവുന്നത്. ബലാത്സംഗ കുറ്റത്തിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

click me!