
കൊല്ലം: ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് ചെറുവയ്ക്കല്‍ സെന്റ്‌ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ജനനപെരുന്നാള്‍ ശുശ്രൂഷകള്‍ നടന്നു. ചടങ്ങില്‍ മലങ്കര ഒര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്താ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
വികാരി ഫാ പീറ്റര്‍ജോര്‍ജ്, സഹ വികാരി ഫാ. ഗീവര്‍ഗ്ഗീസ് ജോര്‍ജ് തരകന്‍ എന്നിവര്‍ ചടങ്ങിന് സഹകാര്‍മ്മികത്വം വഹിച്ചു. വിശുദ്ധിയും നീതിയും നിഷ്‌കളങ്കതയും അറിവും സ്തുതിയും സമ്മേളിക്കുന്ന പുല്‍ക്കൂടുകള്‍ ഉണ്ടാകണമെന്നും ആ പുല്‍ക്കൂടുകളില്‍ ക്രിസ്തുവായി പിറക്കാന്‍ നാം തന്നെ ഒരുങ്ങണമെന്നും ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്താ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam