കുൽഭൂഷൺ ജാദവ് ഭീകരവാദി തന്നെയെന്ന് പാക് വിദേശകാര്യമന്ത്രാലയം

Published : Dec 25, 2017, 04:58 PM ISTUpdated : Oct 04, 2018, 11:21 PM IST
കുൽഭൂഷൺ ജാദവ് ഭീകരവാദി തന്നെയെന്ന് പാക് വിദേശകാര്യമന്ത്രാലയം

Synopsis

ഇസ്ലാമാബാദ്: കുൽഭൂഷൺ ജാദവ് ഭീകരവാദി തന്നെയെന്ന് പാക് വിദേശകാര്യമന്ത്രാലയം. ജാദവ്  പലവട്ടം ഇക്കാര്യം സമ്മതിച്ചു. ബലൂചിസ്ഥാനിൽ നിരവധി പേരുടെ കൊലയ്ക്ക് ജാദവ് ഇടയാക്കിയെന്നും പാകിസ്ഥാൻ  ജാദവ് പാകിസ്ഥാനിലെ ഇന്ത്യൻ ഭീകരവാദത്തിൻറെ മുഖമാണെന്നും പാക് വക്താവ്.

അതേസമയം  ജാദവിന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് പാകിസ്ഥാൻ പുറത്തു വിട്ടു. പാകിസ്ഥാന്‍റെ പിടിയിലായി 22 മാസങ്ങള്‍ക്ക് ശേഷം ഭാര്യയ്ക്കും അമ്മയ്ക്കും ജാദവിനെ കാണാന്‍ അനുമതി നല്‍കിയിരുന്നു. സന്ദര്‍ശനം പൂര്‍ത്തിയായി മണിക്കൂറുകള്‍ക്ക് ശേഷമാണ് പാകിസ്ഥാന്‍ വീണ്ടും വിവാദ പരാര്‍ശവുമായി എത്തിയത്.

ചാരപ്രവൃത്തി  ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥനാണ് കുല്‍ഭൂഷന്‍ ജാദവ്. അമ്മയ്ക്കും ഭാര്യയ്ക്കും അദ്ദേഹത്തിനെ കാണുന്നതിനായി ഡിസംബര്‍ 20 നാണ് പാകിസ്ഥാന്‍ വിസ അനുവദിച്ചത്. ജാധവിന്റെ കുടുംബം പല തവണ വിസക്ക് അപേക്ഷിച്ചിരുന്നെങ്കിലും പാകിസ്ഥാന്‍ അത് നിഷേധിക്കുകയായിരുന്നു. ചാരപ്രവര്‍ത്തി കേസില്‍ ജയിലില്‍ അടച്ചവര്‍ക്ക് സന്ദര്‍ശകരെ അനുവദിക്കില്ലെന്നായിരുന്നു പാകിസ്ഥാന്റെ വാദം.

ഇന്ത്യക്ക് വേണ്ടി ബലുചിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവര്‍ത്തിയും നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് പാക് സൈനിക കോടതി ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതേതുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. കോടതി വധശിക്ഷ തടഞ്ഞു. ബിസിനസ് ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാകിസ്ഥാന്‍ ബലൂചിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും പാകിസ്ഥാന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അന്താരാഷ്ട്രാ കോടതിയില്‍ തെളിഞ്ഞിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ലൈഫ് മിഷൻ മുതൽ വീണ വിജയൻ വരെ; എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾക്ക് വേ​ഗത കുറയുന്നു, ചോദ്യങ്ങളുയർത്തി പ്രതിപക്ഷം
ചീറ്റിപ്പോയ മൊസാദ് പദ്ധതി, ഇറാന്‍ ഭരണം അട്ടിമറിക്കാനുള്ള യുഎസ്-ഇസ്രായേല്‍ നീക്കം പാളിയതെങ്ങനെ?