സിറോ മലബാർ സഭയിലെ ഭൂമിയിടപാട്: പിഴവ് പറ്റിയെന്ന് അതിരൂപത

Published : Dec 31, 2017, 09:59 AM ISTUpdated : Oct 05, 2018, 02:45 AM IST
സിറോ മലബാർ സഭയിലെ ഭൂമിയിടപാട്: പിഴവ് പറ്റിയെന്ന് അതിരൂപത

Synopsis

കൊച്ചി: സിറോ മലബാർ സഭയിലെ ഭൂമി വിവാദം കത്തിനിൽക്കെ പരസ്യമായി നിലപാട് വിശദീകരിച്ച് എറണാകുളം- അങ്കമാലി അതിരൂപത രംഗത്തെത്തി. ഇടപാടിൽ സഭയ്ക്ക് വലിയ പിഴവ് പറ്റിയെന്നും 34 കോടിരൂപയുടെ നഷ്ടമുണ്ടെന്നും  അതിരൂപതാ വക്താവ് തന്നെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഭാ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് മാർപ്പാപ്പക്ക് സമർപ്പിച്ചശേഷം ആവശ്യമെങ്കിൽ  കർദിനാൾ മാർ ജോ‍ർജ് ആല‌‌ഞ്ചേരിക്കെതിരെ റോമിൽ നിന്ന് നേരിട്ട് അന്വേഷണം നടത്തുമെന്നും എറണാകുളം -അങ്കമാലി അതിരൂപത വക്താവ്,  ഫാദർ പോൾ കരേടൻ പറ‌ഞ്ഞു. 

കടം തീർക്കാൻ ഭൂമി വിൽക്കാമെന്നുളളത് പൊതു തീരുമാനമാണ്. മുഴുവൻ ഭൂമിയും ഒരാൾക്കുതന്നെ വിൽക്കാനായിരുന്നു ധാരണ. ഇത് തെറ്റിച്ച് 36 പേർക്ക് മുറിച്ച് വിറ്റത്  സഭയുടെ തീരുമാനമല്ല. സഭാ സമിതികൾ അറി‌ഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ അബദ്ധംപറ്റിയെന്നാണ് ഭൂമി വിൽപ്പനയെക്കുറിച്ച് സിറോമലബാർ‍ സഭാ എറണാകുളം - അങ്കമാലി അതിരൂപതയുടെ ഔദ്യോഗിക നിലപാട്. 

കാനോനിക നിയമങ്ങൾ തെറ്റിച്ചു എന്നത് ശരിയാണ്. ഉത്തരവാദികളായവർക്കെതിരെ സഭാ നിയമങ്ങൾ അനുസരിച്ചുളള അന്വേഷണവും നടപടിയും ഉണ്ടാകും. ആറംഗം അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ട് മാർപ്പാപ്പക്ക് നൽകും. മാർ ജോ‍ർജ് ആലഞ്ചേരി അടക്കമുളള ആരോപണവിധേയരോട് അന്വേഷണ കമ്മീഷൻ വിശദീകരണം തേടും. ചതിച്ചത് ഇടനിലക്കാരനായ സാജുവാണ്. ഇയാളെ കർദിനാൾ വിശ്വസിച്ചു പോയതാണ് അബദ്ധത്തിന് കരാണമായതെന്നും അദ്ദേഹം വ്യക്തമാക്കി.  സഭ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും എന്നാൽ എല്ലാറ്റിനേയും അതിജീവിക്കുമെന്നും ഫാദർ പോൾ കരേടൻ കൂട്ടിച്ചേര്‍ത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

നേതാക്കളുടെ അനുനയ ശ്രമങ്ങൾ പാളി; ശ്രീലേഖ ഇടഞ്ഞുതന്നെ, പുതിയ മേയർക്ക് ആശംസ പോസ്റ്റ്‌ പോലുമില്ല
ട്രംപുമായുള്ള നിർണ്ണായക ചർച്ചയ്ക്കായി സെലെൻസ്‌കി യുഎസിലേക്ക് തിരിക്കാനിരിക്കെ കീവിനെ ലക്ഷ്യമിട്ട് റഷ്യ, കനത്ത ആക്രമണം,മിസൈലുകളും ഡ്രോണുകളും വർഷിച്ചു