
ഇവയ്ക്ക് നാലാഴ്ച മറ്റു റിലീസുകളില്ലാതെ പ്രദര്‍ശിപ്പിക്കും. മലയാള സിനിമയിലെ റിലീസിംഗ് സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വീണ്ടും ശ്രമം തുടങ്ങിയിട്ടുണ്ട്. വിതരണക്കാരും നിര്‍മാതാക്കളും രാവിലെ കൊച്ചിയില്‍ യോഗം ചേര്‍ന്നും. നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളുടെ പ്രതിനിധികളും അടങ്ങിയ ഫിലിം ചേമ്പറിന്റെ യോഗവും വിളിച്ചിട്ടുണ്ട്. തിയറ്റേര്‍ ഉടമകളുടെ സംഘടനയുടെ യോഗം നാളെ കൊച്ചിയില്‍ ചേരും.
റിലീസ് സിനിമകള്‍ക്ക് ആദ്യത്തെ ആഴ്ച മൊത്തവരുമാനത്തിന്റെ 50 ശതമാനം വിഹിതം വേണമെന്നാണ് തിയേറ്റര്‍ ഉടമകളുടെ ആവശ്യം. ഇതോടെ മലയാള ചലച്ചിത്രവ്യവസായത്തിന് കനത്ത ആഘാതമേല്‍പ്പിച്ച സിനിമാസമരത്തിന് പുതുവര്‍ഷം പിറക്കുംമുന്‍പേ അവസാനമാകില്ലെന്ന് ഉറപ്പായി.
ക്രിസ്മസ് റിലീസുകള്‍ പുറത്തിറക്കാനാവാത്തതുമൂലം സിനിമാമേഖലയ്ക്ക് 12 കോടിയുടെ നഷ്ടമുണ്ടായെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും യോഗത്തില്‍ പറഞ്ഞു. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനുമായി ഒത്തുതീര്‍പ്പിനില്ലെന്നാണ് സംഘടനകളുടെ നിലപാട്. നടക്കുന്നത് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ വണ്‍മാന്‍ ഷോ ആണെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam