ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിഐടിയു നേതാവ് അറസ്റ്റില്‍

web desk |  
Published : May 16, 2018, 11:44 PM ISTUpdated : Oct 02, 2018, 06:35 AM IST
ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിഐടിയു നേതാവ് അറസ്റ്റില്‍

Synopsis

സി.ഐ.ടി.യു നേതാവും പ്രാവച്ചമ്പലം കുടുമ്പന്നൂര്‍ പള്ളിത്തറ സ്‌കൈലൈന്‍ വീട്ടില്‍ സാധുകുഞ്ഞിനെ (49) നേമം പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം:  അയല്‍വാസിയായ ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ സി.ഐ.ടി.യു നേതാവും പ്രാവച്ചമ്പലം കുടുമ്പന്നൂര്‍ പള്ളിത്തറ സ്‌കൈലൈന്‍ വീട്ടില്‍ സാധുകുഞ്ഞിനെ (49) നേമം പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വീട്ടില്‍ ടി വി കാണാനെത്തിയ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ഈ വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മാതാവ് മരിച്ച പെണ്‍കുട്ടി പിതാവിനൊപ്പമാണ് താമസിച്ച് വന്നത്. പ്രതിയുടെ ഭാര്യയും മക്കളും വീട്ടിലില്ലായിരുന്ന സമയത്താണ് പീഡനം നടന്നത്. 

സംഭവത്തിന് ശേഷം പരിഭ്രാന്തിയിലായ ബാലിക വിവരം പിതാവിനോട് പറയുകയും അവരുടെ പരാതിയെത്തുടര്‍ന്ന് നേമം പോലീസ് കേസെടുക്കുകയും ചെയ്തു. ഒളിവില്‍ പോയ പ്രതിയെ ഫോര്‍ട്ട് അസി. പോലീസ് കമ്മീഷണര്‍ ജെ.കെ.ദിനിലിന്റെ നേതൃത്വത്തില്‍ നേമം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പ്രദീപ് , എസ്.ഐ മാരായ എസ്.എസ്.സജി, സഞ്ചു ജോസഫ്, സുരേഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിമല്‍ മിത്ര, ശ്രീകാന്ത്, ഷാസോ പോലീസ് അംഗങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും സന്തോഷവാർത്ത; ദുബായിലെ പ്രവാസി മലയാളികളടക്കം സർക്കാർ ജീവനക്കാർക്ക് ശമ്പളം നേരത്തെ കിട്ടും
ഒരു യാത്രാ വിമാനം ആക്രമണത്തിൽ തകർത്തു, ചിത്രം പങ്കുവച്ച് ഇറാൻ മാധ്യമങ്ങൾ; അമേരിക്കൻ-ഇസ്രയേലി ആക്രമണമെന്നും ആരോപണം