
ട്രെയിന്‍ കാറുകളിലായെത്തിയ ദുരന്തത്തെ എങ്ങനെ അതിജീവിക്കണമെന്ന് അറിയാതെ കുടുങ്ങിയിരിക്കുകയാണ് ഈ നഗരത്തിലെ ആളുകള്‍. വീടിന് പുറത്തിറങ്ങാനോ സ്വസ്ഥമായി ശ്വസിക്കാനോ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവിടെയുള്ളവര്‍. രണ്ട് മാസം മുമ്പാണ് ട്രെയിന്‍ കാറുകളിലായി ഈ ദുരവസ്ഥ ഇവരെ തേടിയെത്തിയത്.
രണ്ട് മാസമായി നാലര ലക്ഷം കിലോ മനുഷ്യ വിസര്‍ജ്യത്തിലാണ് ഈ നഗരത്തില്‍ കൊണ്ട് തള്ളിയിരിക്കുന്നത്. വീടിന് പുറത്ത് പോലും ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് അമേരിക്കയിലെ അലബാമയിലെ പാരിഷ് നഗരത്തിലെ ആളുകള്‍. ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂജേഴ്സിയിലെ ഒരു സ്വകാര്യ ഭൂമിയിലേയ്ക്ക് സംസ്കരിക്കാന്‍ ട്രെയിന്‍ മാര്‍ഗമയച്ച മനുഷ്യ വിസര്‍ജ്യമാണ് ട്രെയിന്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് പാരിഷ് നഗരത്തില്‍ പടര്‍ന്നത്.
മൃതശരീരങ്ങളുടേതിന് സമാനമായ ദുര്‍ഗന്ധമാണ് ഇതില്‍ നിന്ന് ഉയരുന്നതെന്നും ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നുമാണ് ആളുകള്‍ പരാതിപ്പെടുന്നത്. തുടര്‍ച്ചയായി പരാതിപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ മാലിന്യം നീക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുട്ടികള്‍ക്ക് വീടിന് വെളിയില്‍ ഇറങ്ങാന്‍ കഴിയുന്നില്ലെന്നും ആളുകള്‍ക്ക് അസുഖം പടരുന്നെന്നുമാണ് ആളുകള്‍ പരാതിപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam