ഫൈനലില്‍ ആര്‍ക്കൊപ്പം; നയം വ്യക്തമാക്കി സി.കെ വിനീത്

Web Desk |  
Published : Jul 13, 2018, 08:37 PM ISTUpdated : Oct 04, 2018, 02:54 PM IST
ഫൈനലില്‍ ആര്‍ക്കൊപ്പം; നയം വ്യക്തമാക്കി സി.കെ വിനീത്

Synopsis

ക്രൊയേഷ്യയ്ക്കൊപ്പമാണ് സികെ വിനീത്

കൊച്ചി: ലോകകപ്പിൽ ക്രൊയേഷ്യയ്ക്കൊപ്പമാണ് ഫുട്ബോൾ താരം സികെ വിനീത്. ഫ്രാൻസ് ശക്തരാണെന്നും മികച്ച ഒരു മത്സരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും വിനീത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഞായറാഴ്‌ചയാണ് ക്രൊയേഷ്യ- ഫ്രാന്‍സ് കലാശപ്പോര്. ലോകകപ്പ് ചരിത്രത്തില്‍ ക്രൊയേഷ്യ തങ്ങളുടെ ആദ്യത്തേതും ഫ്രാന്‍സ് രണ്ടാം ഫൈനലിനുമാണ് ഇറങ്ങുന്നത്. 

'ബ്രസീല്‍ ജയിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ കാനറികള്‍ ഫൈനലില്‍ പോലുമെത്തിയില്ല. ഇതുവരെ കപ്പടിക്കാത്ത ക്രൊയേഷ്യ വിജയിക്കട്ടെയെന്നാണ് ഇപ്പോഴുള്ള ആഗ്രഹം. എന്നാല്‍ ഫ്രാ‍ന്‍സിന്‍റെ കളി കാണുമ്പോള്‍ പേടിയുണ്ട്, എന്‍റെ ഈ ആഗ്രഹവും നടക്കില്ലേന്ന്'- വീനിത് പറഞ്ഞു. ലോകകപ്പില്‍ ആദ്യമായി ഫൈനലിലെത്തുന്ന ക്രൊയേഷ്യ കപ്പുയര്‍ത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സഭ പറഞ്ഞു, മന്ത്രി കേട്ടു! 'സഭ പറയുന്ന ആളെ എടുത്തിരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി, വാക്കുപാലിച്ചു'; പരസ്യമായി നന്ദി പറഞ്ഞ് ബിഷപ്പ് പാംപ്ലാനി
'കലൂരിലെ റാലി ബോൾഗാട്ടിയിലേക്ക് മാറ്റിച്ചത് പൊലീസ്, ഗതാഗത തടസത്തിന്‍റെ ഉത്തരവാദിത്വവും അവർക്ക് തന്നെ'; കേസിന് പിന്നാലെ പ്രതികരിച്ച് യൂത്ത് ലീഗ് നേതാവ്