സിഎസ്ഐ സഭാ ആസ്ഥാനത്ത് കരാറുകാരും ജീവനക്കാരും നടത്തിയിരുന്ന ഉപരോധ സമരം ഒത്തുതീര്‍ന്നു

By Web TeamFirst Published Jan 10, 2019, 12:50 PM IST
Highlights

കരാർ തുക കിട്ടിയില്ലെന്ന് ആരോപിച്ച് തിരുവനന്തപുരത്തെ സിഎസ്ഐ സഭാ ആസ്ഥാനത്ത് കരാറുകാരുടെയും ജീവനക്കാരുടെയും ഉപരോധ സമരം ഒത്തുതീര്‍ന്നു.

തിരുവനന്തപുരം:  കരാർ തുക കിട്ടിയില്ലെന്ന് ആരോപിച്ച് തിരുവനന്തപുരത്തെ സിഎസ്ഐ സഭാ ആസ്ഥാനത്ത് കരാറുകാരുടെയും ജീവനക്കാരുടെയും ഉപരോധ സമരം ഒത്തുതീര്‍ന്നു. ക്രമക്കേട് കണ്ടെത്തിയത് കൊണ്ടാണ് തുക നൽകാതിരുന്നതെന്നാണ് സിഎസ്ഐ സഭയുടെ വിശദീകരണം. 

മിഖായേല്‍ ബില്‍ഡേഴ്സാണ് സഭക്ക് കീഴിലെ നിര്‍മാണ പ്രവൃത്തികള്‍ നടത്തിവന്നത്. എന്നാല്‍ പിന്നീട് നിര്‍മാണ കരാര്‍ മറ്റൊരു കമ്പനിക്ക് മറിച്ചു നല്‍കുകയായിരുന്നു. പതിനൊന്നര കോടി നല്‍കാനുണ്ടെന്ന് ബില്‍ഡേഴ്സ് ഉടമ പ്രവീണ്‍ പറയുന്നു. ഈ തുക ഇപ്പോള്‍ നല്‍കേണ്ടതില്ലെന്ന് സഭ തീരുമാനം എടുത്തതാണ് ഉപരോധത്തിലേക്ക് നയിച്ചത്. കരാറുകാരനും തൊഴിലാളികളും സിഎസ്ഐ ബിഷപ്പിനെ ഉപരോധിക്കുകയും ചെയ്തു. ശേഷം കുത്തിയിരുന്ന് പ്രതിഷേധിച്ച്. തുടര്‍ന്ന് തിങ്കളാഴ്ച വിഷയത്തെ കുറിച്ച് ചര്‍ച്ച നടത്താമെന്നാ ബിഷപ്പിന്‍റെ ഉറപ്പിലാണ് ഒത്തുതീര്‍പ്പിലെത്തിയത്. 

click me!