
ദില്ലി: സ്ഥാനാര്‍ത്ഥികളെ ചെല്ലി സമാജ് വാദി പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമാകുന്നു. പര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവും അഖിലേഷ് യാദവും തമ്മില്‍ നടന്ന കൂടികഴ്ചയിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സമവായമായില്ല .അഖിലേഷുമായുള്ള കൂടികാഴ്ച്ചക്ക് ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സീറ്റ് ലഭിക്കാത്ത എംഎല്‍എ പറഞ്ഞു.
പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതോടെയാണ് സമാജ് വാദി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായത്.ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവ് നിര്‍ദ്ദേശിച്ച പേരുകള്‍ പാടെ ഒഴിവാക്കിയാണ് 325 സ്ഥാനാര്‍ത്ഥികളെ മുലായം പ്രഖ്യാപിച്ചത്.. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവപാല്‍യാദവ് നിര്‍ദ്ദേശിച്ചവര്‍ക്ക് മുന്‍ഗണന ലഭിച്ചതാണ് അഖിലേഷിനെ ചൊടിപ്പിച്ചത്. രാവിലെ അനുഭാവികളുമായി അഖിലേഷ് യാദവ് കൂടികാഴ്ച നടത്തി.
അര്‍ഹതപ്പെട്ടവര്‍ക്ക് സീറ്റുകള്‍ ലഭിച്ചില്ലെന്നും പരാതി മുലായത്തെ അറിയിക്കുമെന്നും അഖിലേഷ് പറഞ്ഞു.മുലായം സിംഗ് ഉച്ചതിരിഞ്ഞ് ചര്‍ച്ചയ്ക്ക് അഖിലേഷിനെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവപാല്‍യാദവിനെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തി.കൂടികാഴ്ചയിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സമവായമുണ്ടായില്ല. തുടര്‍ന്ന് അഖിലേഷുമായി നടത്തിയ കൂടികാഴ്ചക്ക് ശേഷമാണ് സീറ്റ് ലഭിക്കാത്ത എംഎല്‍എമാര്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.
അതേസമയം അഖിലേഷ് യാദവുമായി സഖ്യ ചര്‍ച്ചക്ക് തയ്യാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. വികസനത്തിന് ജനങ്ങള്‍ വോട്ടുചെയ്യുമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെന്ന് സൂചനനല്‍കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തര്‍ പ്രദേശടക്കമുള്ള 5 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ഒരുക്കങ്ങള്‍ തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam