അയല്‍വാസിയുടെ ശല്യം സഹിക്കാതെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

Web Desk |  
Published : Mar 24, 2018, 02:37 PM ISTUpdated : Jun 08, 2018, 05:50 PM IST
അയല്‍വാസിയുടെ ശല്യം സഹിക്കാതെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

Synopsis

വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ദില്ലി: ദില്ലിയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ദില്ലിയിലെ  ബഖ്തവര്‍പൂരില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. അയല്‍വാസിയുടെ തുടര്‍ച്ചയായുള്ള ശല്യം സഹിക്കവയ്യാതെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. മാതാപിതാക്കളെ കൊലപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. 

മരണത്തിന് തൊട്ട് മുമ്പ് പെണ്‍കുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 306 പ്രകാരവും പൊക്‌സോ നിയമപ്രകാരവും കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. 20 കാരനായ മയാനക് ആണ് പെണ്‍കുട്ടിയെ ശല്യം ചെയ്തത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നു; വർ​ഗീയ പ്രചാരണത്തിന് പിന്നിൽ എൽഡിഎഫ് ആണെന്ന് ഫാത്തിമ തെഹലിയ
പിണറായി വിജയനെ അതിരൂക്ഷമായി വിമർശിച്ച് ജി സുധാകരൻ; 'എന്റെ സ്വാതന്ത്ര്യം പിണറായിക്ക് മുന്നിൽ അടിയറവയ്ക്കാനില്ല'