
തിരുവനന്തപുരം: പരസ്പര സമ്മതത്തോടെയുള്ള സ്വവർഗരതി ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിയോട് പ്രതികരിച്ച് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമ്മീസ് ബാവ. ക്രൈസ്തവ ദേവാലയങ്ങളിൽ ഒരേ ലിംഗത്തിൽ പെട്ടവരുടെ വിവാഹം അനുവദനീയമല്ലെന്നാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. ''സ്ത്രീയും പുരുഷനും തമ്മിൽ നടക്കുന്ന വിവാഹം മാത്രമാണ് സഭയിൽ അനുവദനീയമായിട്ടുള്ളത്. എന്നാൽ ഭിന്നലിംഗക്കാരുടെ വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു.'' പ്രമുഖ ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ബാവ ഇപ്രകാരം പറഞ്ഞത്.
വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോഴും ധാർമ്മികതയെ സംരക്ഷിക്കേണ്ട ചുമതല പൊതുസമൂഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാഹമൊഴികെ മറ്റ് കൂദാശകൾ സ്വീകരിക്കാനുള്ള അവകാശം സഭയിൽ ഇവർക്കുണ്ടായിരിക്കും. ഭിന്നലിംഗക്കാരെ മാറ്റിനിർത്തുന്ന നിലപാടല്ല സഭയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam