മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി റെക്കോഡിലേക്ക്; 1000 കോടി കവിഞ്ഞു

By Web TeamFirst Published Aug 30, 2018, 10:29 PM IST
Highlights

ഓഗസ്റ്റ് ഒന്പതിനാണ് കാലവര്‍ഷം സംസ്ഥാനമെങ്ങും ദുരന്തം വിതച്ചതിനെത്തുടര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്.  എന്നാല്‍ ഓഗസ്റ്റ് 15,16 തീയതികളിലെ മഹാപ്രളയത്തിനു ശേഷമാണ് ദുരിതാശ്വാസ നിധിയിലേക്കുളള പണത്തിന്‍റെ ഒഴുക്കും വര്‍ദ്ധിച്ചത്. 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സര്‍വകാല റെക്കോർഡിലേക്ക്. 1027.01 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയത്. പണമായും ചെക്കുകളായും എത്തിയത് 835 കോടി രൂപയാണ്. ഇലക്ട്രോണിക് പെയ്മെന്‍റായി 145.11 കോടി രൂപയും യുപിഐ, ക്യുആര്‍,വിപിഎ എന്നിവ മുഖേനെ 46.04 കോടി രൂപയും ലഭിച്ചു.

ഓഗസ്റ്റ് ഒന്പതിനാണ് കാലവര്‍ഷം സംസ്ഥാനമെങ്ങും ദുരന്തം വിതച്ചതിനെത്തുടര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്.  എന്നാല്‍ ഓഗസ്റ്റ് 15,16 തീയതികളിലെ മഹാപ്രളയത്തിനു ശേഷമാണ് ദുരിതാശ്വാസ നിധിയിലേക്കുളള പണത്തിന്‍റെ ഒഴുക്കും വര്‍ദ്ധിച്ചത്. ഒടുവില്‍ മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് സമൂഹമാകെ ഏറ്റെടുക്കുക കൂടി ചെയ്തതോടെ ദുരിതാശ്വാസ നിധി ഇനിയും സമ്പന്നമാകുമെന്നാണ് സൂചന.

click me!