ഓണ്‍ലെെന്‍ ബുക്കിംഗിലെ കൊള്ള, അമ്മ, ഡബ്ല്യൂസിസി; സിനിമാ സംഘടനകളും മുഖ്യമന്ത്രിയുമായി ചര്‍ച്ച ഇന്ന്

Published : Feb 10, 2019, 07:41 AM IST
ഓണ്‍ലെെന്‍ ബുക്കിംഗിലെ കൊള്ള, അമ്മ, ഡബ്ല്യൂസിസി; സിനിമാ സംഘടനകളും മുഖ്യമന്ത്രിയുമായി ചര്‍ച്ച ഇന്ന്

Synopsis

സിനിമ ടിക്കറ്റിന് വിനോദ നികുതി ഏർപ്പെടുത്തിയ ബജറ്റ് തീരുമാനവും, സിനിമാ സെറ്റുകളിലെ ആഭ്യന്തരപരാതി പരിഹാര സെൽ രൂപീകരണവുമാണ് പ്രധാന ചർച്ചാ വിഷയം

കൊച്ചി: സിനിമാ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് സിനിമാ സംഘടനകൾ ഇന്ന് കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തും. രാവിലെ ഒമ്പതിന് എറണാകുളം ഗസ്റ്റ് ഹൗസിലാണ് ചർച്ച. അമ്മ പ്രസിഡന്‍റ് മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഒരുമിച്ച് പങ്കെടുക്കുന്ന യോഗത്തിൽ ചലച്ചിത്ര നിർമ്മാണ വിതരണ മേഖലയിലെ പ്രതിനിധികളും പങ്കെടുക്കും.

സിനിമ ടിക്കറ്റിന് വിനോദ നികുതി ഏർപ്പെടുത്തിയ ബജറ്റ് തീരുമാനവും, സിനിമാ സെറ്റുകളിലെ ആഭ്യന്തരപരാതി പരിഹാര സെൽ രൂപീകരണവുമാണ് പ്രധാന ചർച്ചാ വിഷയം. അതോടൊപ്പം മലയാള സിനിമാ താരങ്ങൾക്കിടയിൽ ആഭ്യന്തര കലാപത്തിന് വഴിവെച്ച അമ്മ- ഡബ്ല്യൂസിസി  പ്രശ്നങ്ങളും മുഖ്യമന്ത്രിയും സംസ്കാരിക മന്ത്രി എ കെ ബാലനും പങ്കെടുക്കുന്ന യോഗത്തിൽ ചർച്ചയാകും.

ഒപ്പം ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനായി രംഗത്തുള്ള വൻകിട കമ്പനികൾ അമിത കമ്മീഷൻ ഈടാക്കുന്നതായും തിയോറ്റ‌ർ ഉടമകളുടെ സംഘടനയും ചൂണ്ടിക്കാട്ടുന്നു. ഈ വിഷയവും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാട്ടിനെ പേടിക്കുന്ന പാർട്ടിയായോ സിപിഎം? പരാതി പാരഡിയേക്കാൾ വലിയ കോമഡി': പി സി വിഷ്ണുനാഥ്
നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍