
ബിജെപി സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കിടെ ഒരേ വേദിയിലെത്തി നടൻ മോഹൻലാലും മുഖ്യമന്ത്രി പിണറായി വിജയനും. കോട്ടയത്ത് ദേശാഭിമാനിയുടെ അക്ഷരമുറ്റം പരിപാടിയിലാണ് പിണറായി വിജയനും മോഹൻലാലും വേദി പങ്കിട്ടത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചർച്ചകൾക്കിടെ ആദ്യമായാണ് മോഹൻലാൽ ഒരു പൊതുവേദിയിലെത്തുന്നത്. അതും സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ പരിപാടിയിൽ. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ചടങ്ങിന്‍റെ ഉദ്ഘാടകൻ. ചടങ്ങിൽ കേന്ദ്രസർക്കാരിന്‍റെ നയങ്ങളെ നിശിതമായി വിമർശിച്ച് രാഷ്ട്രീയപ്രസംഗം നടത്തിയ മുഖ്യമന്ത്രി ആർഎസ്എസിനെയും ബിജെപിയും കടന്നാക്രമിച്ചു.
തുടർന്ന് സംസാരിച്ച മോഹൻലാൽ പക്ഷെ രാഷ്ട്രീയ വിഷയങ്ങളൊന്നും പരാമർശിച്ചില്ല. തനിക്ക് അഭിനയം മാത്രമേ അറിയൂ എന്ന് പറഞ്ഞ് രാഷ്ട്രീയത്തിലേക്കില്ലെന്ന ചെറിയ സൂചന നൽകാനും മലയാളത്തിന്‍റെ മഹാ നടൻ മറന്നില്ല. കഴിഞ്ഞ 40 വർഷമായി അഭിനയരംഗത്തുണ്ട്. ഇക്കാലമത്രയും അഭിനയ കലയെ മാത്രമേ താൻ ഉപാസിച്ചിട്ടുള്ളുവെന്നും മോഹൻലാൽ പറഞ്ഞു. ഒന്നര മണിക്കൂറോളം ചടങ്ങിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രിക്കൊപ്പമാണ് മോഹൻലാലും മടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam