കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന മാഫിയാസംഘം സംസ്ഥാനത്തില്ലെന്ന് മുഖ്യമന്ത്രി

Published : Feb 06, 2018, 12:28 PM ISTUpdated : Oct 05, 2018, 12:11 AM IST
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന മാഫിയാസംഘം സംസ്ഥാനത്തില്ലെന്ന് മുഖ്യമന്ത്രി

Synopsis

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്താനിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. 

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തരത്തില്‍ ഭയാനകമായ ഒരവസ്ഥ നിലവിലില്ല. ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാരും പോലീസ് സംവിധാനവും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങൾ ഇക്കാര്യത്തിൽ തെറ്റായ പ്രചാരണം നടത്തുകയാണ്. കഴിഞ്ഞ വർഷം കാണാതായവരിൽ 49പേരെ ഇനി കണ്ടെത്താനുണ്ട്
കുട്ടികളെ കടത്തിയ 197 പേര് അറസ്റ്റിൽ അയി .ഇതിൽ 188 പേരും മലയാളികളാണെന്നും മുഖ്യമന്ത്രി അറിയിച്ചു. വിഷയത്തില്‍ എം.കെ.മുനീര്‍ കൊണ്ടുവന്ന സബ്മിഷന് മറുപടി പറയുമ്പോള്‍ ആണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ