ഇത് ലഹരി വില്‍പനക്കാണോ എന്ന സംശയത്തിലാണ് പൊലീസ്. പൊലീസ് നോട്ടപ്പുള്ളിയായ കൊച്ചിയിലെ ലഹരി വില്‍പനക്കാരന്‍ കെവിന്‍റെ സുഹൃത്താണ് സാദിഖ് എന്നും പൊലീസ് അറിയിച്ചു
കൊച്ചി: എംഡിഎംഎയുമായി ബോഡി ബില്‍ഡര്‍ അറസ്റ്റില്‍. എറണാകുളം എടത്തല സ്വദേശി മുഹമ്മത് സാദിഖ് ആണ് ഡാന്‍സാഫിന്‍റെ പിടിയിലായത്. ഇയാളില്‍ നിന്ന് 391 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. മുഹമ്മദ് സാദിഖിന്‍റെ അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം പത്ത് ലക്ഷം രൂപയുടെ ഇടപാട് നടന്നതായും കണ്ടെത്തി. ഇത് ലഹരി വില്‍പനക്കാണോ എന്ന സംശയത്തിലാണ് പൊലീസ്. പൊലീസ് നോട്ടപ്പുള്ളിയായ കൊച്ചിയിലെ ലഹരി വില്‍പനക്കാരന്‍ കെവിന്‍റെ സുഹൃത്താണ് സാദിഖ് എന്നും പൊലീസ് അറിയിച്ചു.

