ക്രൊയേഷ്യന്‍ ടീമിലെ പന്ത്രണ്ടാം താരമെന്നാണ് ഇവര്‍ക്കുള്ള വിശേഷണം
മോസ്‌കോ: ലോക ഫുട്ബോളില്‍ അത്ഭുതം കാട്ടുകയാണ് കുഞ്ഞുരാജ്യങ്ങള്‍. വലിപ്പത്തിലും ജനസംഖ്യയിലും റാങ്കിങിലും വളരെയധികം പിന്നില്‍ നില്‍ക്കുന്നവയാണ് ഈ രാജ്യങ്ങള്‍. എന്നാല്‍ ഇവരുടെ അത്ഭുതാവഹമായ കുതിപ്പിന് പിന്നിലെ രഹസ്യം ഫുട്ബോള്‍ മൈതാനത്തെ തന്ത്രങ്ങള്‍ മാത്രമല്ല. റഷ്യയില്‍ സെമിയിലെത്തിയ ക്രൊയേഷ്യന്‍ ടീം കാട്ടിത്തരുന്ന ചില നല്ലപാഠങ്ങളുണ്ട്. അതിലൊന്ന് ടീമിന് ലഭിക്കുന്ന രാജ്യത്തിന്‍റെ പൂര്‍ണ പിന്തുണയാണ്.സ്റ്റേഡിയത്തില്‍ ടീമിനെയും ആരാധകരെയും ഇളക്കിമറിക്കാന്‍ കഴിയുന്ന വനിതാ പ്രസിഡന്‍റ് തന്നെയാണ് ക്രൊയേഷ്യന്‍ വിജയത്തിന് പിന്നിലെ ആണിക്കല്ല് എന്ന് റഷ്യ വ്യക്തമാക്കുന്നു. ക്വാര്‍ട്ടറില്‍ ആതിഥേയരായ റഷ്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത് ക്രൊയേഷ്യ ചരിത്രത്തിലേക്ക് പന്തുതട്ടിയപ്പോള്‍ ടീമിന് ഊര്‍ജമാവുകയായിരുന്നു രാജ്യത്തിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റായ കൊളിന്‍ഡ. ക്രൊയേഷ്യന്‍ ടീമിലെ പന്ത്രണ്ടാം താരമെന്നാണ് ഇവര്‍ക്കുള്ള വിശേഷണം.ലോകകപ്പില്‍ 1998ന് ശേഷം ക്രൊയേഷ്യ സെമിയിലെത്തിയപ്പോള്‍ കൊളിന്‍ഡ ടീമിന് കരുത്തായി. വിഐപി ലോഞ്ചില്‍ മറ്റ് അതിഥികള്‍ക്കൊപ്പമിരുന്ന് വെറുതെ മത്സരം വീക്ഷിക്കുകയായിരുന്നില്ല അവര്‍. ക്രൊയേഷ്യന്‍ ജഴ്‌സിയണിഞ്ഞ് ഹൃദയം കൊണ്ട് അവരും പന്തുതട്ടുകയായിരുന്നു. ആരാധകര്‍ക്കൊപ്പം ഓരോ സെക്കന്‍ഡിലും ആര്‍ത്തിരമ്പുകയായിരുന്നു കൊളിന്‍ഡ. ഇത്രത്തോളം മറ്റേത് പ്രസിഡന്‍റിന് സ്വന്തം ടീമിനെ പ്രചോദിപ്പിക്കാനാകും.
ഇത്രത്തോളം ഫുട്ബോള്‍ ടീമിനെ സ്‌നേഹിക്കുന്ന പ്രസിഡന്‍റ് ക്രൊയേഷ്യ വിജയിച്ചപ്പോള്‍ ഗാലറിയില്‍ നൃത്തമാടിയതില്‍ അത്ഭുതമില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam