സെന്‍കുമാറിനെ നീക്കിയതിന്റെ ഗുണം കണ്ടുതുടങ്ങി:മുഖ്യമന്ത്രി

Published : Jul 13, 2016, 10:47 AM ISTUpdated : Oct 05, 2018, 02:25 AM IST
സെന്‍കുമാറിനെ നീക്കിയതിന്റെ ഗുണം കണ്ടുതുടങ്ങി:മുഖ്യമന്ത്രി

Synopsis

തിരുവനന്തപുരം: ഡിജിപി സ്ഥാനത്തുനിന്ന് ടി പി സെന്‍കുമാറിനെ നീക്കിയതിന്റെ ഗുണം കണ്ടുതുടങ്ങിയെന്ന് മുഖ്യമന്ത്രി.മാറ്റണം എന്നുള്ളത് കൊണ്ടുതന്നെയാണ് ഡിജിപിയെ മാറ്റിയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. നിഷ്‌ക്രിയരെ വിജിലന്‍സില്‍ നിന്ന് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊലീസിന്റെ തലപ്പത്തുനിന്ന് ടി പി സെന്‍കുമാറിനെ നീക്കിയതില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം ഇതാദ്യം. സുപ്രധാന കേസുകളുടെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് സെന്‍കുമാറിനെ നീക്കിയത്. ഇതിന് പിന്നില്‍ രാഷ്ട്രീയതാല്‍പര്യമില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. 

പൊലീസ് തലപ്പത്തെ അഴിച്ചുപണി സേനയുടെ മനോവീര്യം തകര്‍ത്തെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നിഷ്‌ക്രിയരായ ഉദ്യോഗസ്ഥരെ ഒഴിവാക്കും. വിജിലന്‍സിനെ ദുരുപയോഗം ചെയ്യാത്ത, സത്യസന്ധരായ ഉദ്യോഗസ്ഥരെ മാത്രം നിയമിക്കുമെന്നും മുഖ്യമന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ശബരിമല യുവതി പ്രവേശനം, സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ മുതൽ വാദം കേൾക്കും
ഒറ്റ ഓപറേഷനിൽ അമേരിക്കയ്ക്ക് കനത്ത നഷ്ടം വരുത്തിയെന്ന് ഇറാൻ, അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ പഴയപടിയാകില്ല