
നാല് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണം.അത്യാധുനിക സൗകര്യങ്ങളുളള ഐടി കെട്ടിട സമുച്ചയം.ഒരു ലക്ഷത്തി അമ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുളള അനുബന്ധ കെട്ടിട സമുച്ചയം. കൊച്ചി ഇന്‍ഫോ പാര്‍ക്ക് വികസനത്തിന്റെ രണ്ടാം ഘട്ട വികസനത്തിനറെ ഭാഗമായി പൂര്‍ത്തിയാക്കിയ ഈ കെട്ടിട സമുച്ചയത്തിന് ജ്യോതിര്‍ഗമയാ എന്നാണ് പേര്. ഇപ്പോള്‍ തന്നെ നാലായിരം തൊഴിലവസരങ്ങള്‍ ആയി. 160 ഏക്കര്‍ സ്ഥലമാണ് രണ്ടാംഘട്ട വികസനത്തിനായി വിഭാവനം ചെയ്തത്. ഇതില്‍ 85 ശതമാനവും ആഗോള ഐടി കമ്പനിയായ കോഗ്‌നിസെന്റ്, യുഎസ് ടി ഗ്ലോബല്‍ ഉള്‍പ്പെടെയുളള പത്തിലേറെ കമ്പനികള്‍ക്കായി നല്‍കി. ഇവരുടെ ഐടി പാര്‍ക്ക് നിര്‍മ്മാണം നടന്നുവരികയാണ്.
രണ്ടാം ഘട്ട വികസനം പൂര്‍ത്തിയാകുമ്പോള്‍ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഷോപ്പിങ്ങ് മാളുകളും ഹോട്ടലുകളും കണ്‍വന്‍ഷന്‍ സെന്ററുകളും ഉള്‍പ്പെടെയുളള പ്രത്യേക ടൗണ്‍ഷിപ്പായി ഈ മേഖല മാറും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam