
കണ്ണൂര്‍: സിനിമാരംഗത്തുള്ളവര്‍ അധോലോകത്തെ വെല്ലുന്ന പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണെന്ന് മുഖമന്ത്രി പിണറായി വിജയന്‍. തലശ്ശേരിയില്‍ പി ടി കുഞ്ഞു മുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ മേഖലയില്‍ ക്രിമനല്‍ സ്വഭാവമുള്ളവര്‍ കടന്നു കൂടുന്നു. അത്തരക്കാരെ തടയാന്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടാകും. നടിയുടെ പ്രശ്‌നത്തില്‍ ചിലരെ കുറ്റവാളികളാക്കാന്‍ ശ്രമം നടന്നതായും പിണറായി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam