വനിതാമതില്‍: ക്ഷേമപെൻഷൻ കയ്യിട്ടുവാരിയിട്ടില്ല; തെളിവ് നല്‍കിയാല്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

Published : Dec 29, 2018, 07:37 PM ISTUpdated : Dec 29, 2018, 07:39 PM IST
വനിതാമതില്‍: ക്ഷേമപെൻഷൻ കയ്യിട്ടുവാരിയിട്ടില്ല; തെളിവ് നല്‍കിയാല്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

Synopsis

വനിതാമതിലിന് നിർബന്ധിത പണപ്പിരിവ് എന്നത് ശുദ്ധ നുണയാണ്. ക്ഷേമപെൻഷൻ കയ്യിട്ടുവാരിയിട്ടില്ല. ആരോപണങ്ങൾക്ക് തെളിവ് നൽകിയാൽ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. 

തിരുവനന്തപുരം: ബിജെപിക്കും ആർഎസ്എസിനും വേണ്ടി രാഹുൽഗാന്ധിയെ കൊച്ചാക്കിയവരാണ് കേരളത്തിലെ കോൺഗ്രസുകാരെന്ന് പിണറായി വിജയൻ. സ്ത്രീ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ഈ പ്രശ്നം ഉയർന്ന് വരാൻ ശബരിമലയിലെ സുപ്രീം കോടതി വിധി നിമിത്തമായി. 

വനിതാമതിലിന് നിർബന്ധിത പണപ്പിരിവ് എന്നത് ശുദ്ധ നുണയാണ്. ക്ഷേമപെൻഷൻ കയ്യിട്ടുവാരിയിട്ടില്ല. ആരോപണങ്ങൾക്ക് തെളിവ് നൽകിയാൽ അന്വേഷിക്കും. മുസ്ലീം, ക്രൈസ്തവ വിഭാഗങ്ങളും കേരളത്തിന് പുറത്തുള്ളവരും  വനിതാമതിലിൽ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വർഗീയ ധ്രുവീകരണം ഉണ്ടാക്കാനല്ല മതിലെന്ന് എല്ലാവർക്കും അറിയാം. ശബരിമലയിൽ ഏതെങ്കിലും യുവതി കയറുന്നതോ അല്ലാത്തതോ അല്ല വിഷയം. അതിലേറെ വിശാലമായ ക്യാന്‍വാസില്‍ ആണ് വനിതാ മതിൽ. ആർഎസ്എസും ബിജെപിയും ശബരിമല വിഷയം ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഹിന്ദു സംഘടനകളുടെ മാത്രം യോഗം വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണോ? തെരഞ്ഞെടുപ്പ് വിജയത്തിന് പിആർ സഹായം തേടിയോ?'; സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണങ്ങൾക്ക് മറുപടിയുമായി വൈഷ്ണ സുരേഷ്
നടി മീനാക്ഷിയെ ചേർത്തു പിടിച്ച് മന്ത്രി വിഎൻ വാസവൻ; 'ഇത്തരം നിലപാടുകളും, ധൈര്യവും പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു'