എറണാകുളത്ത് നടിയെ ആക്രമിച്ച ഒരു പ്രതിയും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി

Published : Feb 18, 2017, 02:11 PM ISTUpdated : Oct 04, 2018, 04:41 PM IST
എറണാകുളത്ത് നടിയെ ആക്രമിച്ച ഒരു പ്രതിയും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി

Synopsis

തിരുവനന്തപുരം:  എറണാകുളത്ത് മലയാളത്തിലെ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ഒരു പ്രതിയും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകള്‍ക്കു നേരെ ഉണ്ടാകുന്ന ഒരാക്രമണവും വെച്ചു പൊറുപ്പിക്കില്ല. എറണാകുളത്ത് നടിയെ ആക്രമിച്ച കേസില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് പിണറായി ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

പൊലീസ് പ്രതികള്‍ക്ക് പിന്നാലെ തന്നെയുണ്ട്. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞത് പൊലീസിനു നേട്ടമായി. സമഗ്രമായ അന്വേഷണം നടന്നുവരികയാണ്. കുറ്റകൃത്യം പരിപൂര്‍ണ്ണമായി തെളിയിച്ച് കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കും. സ്ത്രീക്കുനേരെ ഉണ്ടായ ആക്രമണം ഉല്‍കണ്ഠാജനകമാണ്.

സംഭവിക്കാന്‍ പാടില്ലാത്തതാണത്. ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെയും അവര്‍ക്ക് താവളമൊരുക്കുന്നവരെയും നിര്‍ദാക്ഷിണ്യം നേരിടും. അതില്‍ ഒരു വീഴ്ചയും അനുവദിക്കില്ലെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ‌ർട്ടെമിസ് 2 കുതിച്ചുയർന്നു, 54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്; ചരിത്രം കുറിക്കാൻ നാലു പേർ
ആർട്ടെമിസ് 2 യാത്ര തുടങ്ങി, ചരിത്ര നിമിഷം