
തിരുവനന്തപുരം: വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ ഭൂമി ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബന്ധപ്പെട്ടവരുടെ അൽപ്പം ഇഷ്ടക്കേടുണ്ടായലും നാടിന്റെ ഭാവിയെക്കരുതി നടപടിയിൽ നിന്ന് പുറകോട്ട് പോകാൻ സർക്കാരിനാകില്ല.
ആരുടേയും കൈയ്യിലും അധികം ഭൂമിയില്ല. ഉള്ള ഭൂമി വികസന പ്രവർത്തനങ്ങൾക്ക് വിട്ടുകൊടുക്കുമ്പോഴുണ്ടാകുന്ന പ്രയാസം മനസിലാക്കി സർക്കാർ പ്രവർത്തിക്കും. അൽപം ബുദ്ധിമുട്ട് ഉണ്ടായാലും വികസനവുമായി മുന്നോട് പോകും അല്ലെങ്കിൽ നാളെയെ ബാധിക്കും.
കീഴാറ്റൂരിലെ ബൈപ്പസ് നിർമ്മാണവും, മലപ്പുറ്റം ദേശീയപാത വികസനവുമായി ബന്ധപ്പെട വിഷയങ്ങളെക്കുറിച്ചാണ് പരാമർശം. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു അദ്ദേഹം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam