കൈക്കൂലിക്കാരെ കൈയോടെ പിടികൂടിയതിൽ റിക്കോർഡിട്ട് വിജിലൻസ്. 76 പേരെയാണ് കഴിഞ്ഞ വർഷം പിടികൂടിയത്.
തിരുവനന്തപുരം: കൈക്കൂലിക്കാരെ കൈയോടെ പിടികൂടിയതിൽ റിക്കോർഡിട്ട് വിജിലൻസ്. 76 പേരെയാണ് കഴിഞ്ഞ വർഷം പിടികൂടിയത്. ഇതിൽ ഉദ്യോഗസ്ഥരും ഇടനിലക്കാരുമുണ്ട്. റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരാണ് ഇതിൽ ഏറ്റവും കൂടുതൽ പിടിയിലായത്. 20 കേസുകളാണ് റവന്യൂവകുപ്പിനെതിരെയുളളത്. തദ്ദേശം- പൊലീസ് എന്നിവയാണ് പിന്നിൽ. 14,92,750 രൂപയാണ് അഴിമതിക്കാരിൽ നിന്നും പിടികൂടിയത്. 201 വിജിലൻസ് കേസുകളാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്. 300 കേസുകളിൽ പ്രാഥമിക അന്വേഷണവും പൂർത്തിയാക്കിയതായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.



