
തിരുവനന്തപുരം: ചിത്തിര ആട്ട സമയത്ത് വത്സൻ തില്ലങ്കേരിക്ക് മൈക്ക് നൽകിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധക്കാരെ ശാന്തരാക്കാനായിരുന്നു പൊലീസിന്‍റെ നപടിയെന്ന് മുഖ്യമന്ത്രി സഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ശബരിമലയില്‍ ക്രമസമാധാന ചുമതല ആര്‍എസ്എസ് നേതാവ് ഏറ്റെടുത്ത് മെഗാഫോണ്‍ ഉപയോഗിച്ച് പ്രസംഗം നടത്തിയതായും ഇത് പൊലീസിന്‍റെ വീഴ്ചയല്ലേ എന്നുമുള്ള ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
ശബരിമലയില്‍ ക്രമസമാധാന ചുമതല എല്ലാ ഘട്ടത്തിലും പൊലീസിന്‍റെ പൂര്‍ണ നിയന്ത്രണത്തില്‍ തന്നെയായിരുന്നു. ശബരിമലയില്‍ ദര്‍ശനത്തിനായി 52 വയസ്സുള്ള സ്ത്രീ വന്നപ്പോൾ, യുവതി എന്നാരോപിച്ച് പ്രതിഷേധം അക്രമാസക്തമായി. അവരെ ആക്രമിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി അവരിലൊരാൾക്ക് മൈക്ക് നൽകി പ്രതിഷേധക്കാരനെ ശാന്തരാക്കുവാന്‍ ആവശ്യപ്പെട്ടു. അടിയന്തര ഘട്ടത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായിരുന്നു ഇതെന്നും സഭയില്‍ അനിൽ അക്കരയുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നല്‍കി.
ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചുവെന്നും അവര്‍ അവിടെ ആധിപത്യം സ്ഥാപിച്ചുവെന്നും അതിനിടയാക്കിയ സാഹചര്യം എന്തായിരുന്നു എന്ന ചോദ്യത്തിന്, സുരക്ഷയൊരുക്കിയ പൊലീസിനല്ലാതെ മറ്റാര്‍ക്കും അവിടെ ആധിപത്യമില്ലായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
നിയമസഭ പുനരാരംഭിച്ചു, പ്രതിപക്ഷ പ്രതിഷേധം തുടരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam