രാഷ്ട്രീയ സംഘര്‍ഷങ്ങൾ പരിഹരിക്കാൻ  മുൻകയ്യെടുത്ത് മുഖ്യമന്ത്രി

Published : Feb 13, 2017, 06:29 AM ISTUpdated : Oct 04, 2018, 06:45 PM IST
രാഷ്ട്രീയ സംഘര്‍ഷങ്ങൾ പരിഹരിക്കാൻ  മുൻകയ്യെടുത്ത് മുഖ്യമന്ത്രി

Synopsis

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി മുൻകയ്യെടുത്ത് ഉഭയകക്ഷി ചര്‍ച്ച. സിപിഎം സംസ്ഥാന സെക്രട്ടേറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ സിപിഎം നേതാക്കളും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്‍റെയും മുതിര്‍ന്ന ആഎസ്എസ് നേതാവ് വി ഗോപാലൻകുട്ടി മാസ്റ്ററുടേയും നേതൃത്വത്തിൽ  ബിജെപി,  ആഎസ്എസ് പ്രതിനിധികളുമാണ് ചര്‍ച്ചയിൽ പങ്കെടുത്തത്. തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിലായിരുന്നു ചര്‍ച്ച

കണ്ണൂരിൽ മാത്രമല്ല സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലായി രാഷ്ട്രീയ കൊലപാതകങ്ങൾ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് ഉഭയകക്ഷി ചര്‍ച്ച. നേരത്തെ മുഖ്യമന്ത്രിയെ കണ്ട ബിജെപി നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ സര്‍വ്വകക്ഷി യോഗം അടക്കം തിരക്കിട്ട സമാധാന ശ്രമങ്ങൾക്കിടയിലാണ് കലോത്സവ ദിവസങ്ങൾക്കിടയിൽ കണ്ണൂരിൽ ബിജെപി പ്രവര്‍ത്തകൻ വെട്ടേറ്റ് മരിച്ചത്. സ്ഥിതി കൂടുതൽ വഷളാവുകയും സംസ്ഥാനത്താകെ രാഷ്ട്രീയ സംഘര്‍ഷങ്ങൾ വ്യാപിക്കുകയും ചെയ്തതോടെയാണ് ഉഭയകക്ഷി ചര്‍ച്ച .

കണ്ണൂരിൽ നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്, കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ  ദേശീയ തലത്തിൽ പ്രചാരണയുധമാക്കി ബിജെപി മുന്നേറുന്നു ,ക്രമസമാധാനം തന്നെ തകര്‍ന്നെന്ന രൂക്ഷ വിമര്‍ശനം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഉഭയകക്ഷി ചര്‍ച്ചയുടെ രാഷ്ട്രീയ പ്രസക്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓഫീസ് കെട്ടിട വിവാദത്തിൽ വീണ്ടും പ്രതികരിച്ച് വി കെ പ്രശാന്ത് എംഎൽഎ; 'ശാസ്തമംഗലത്ത് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത് സാധാരണ ജനങ്ങൾക്ക് വേണ്ടി'
കോൺഗ്രസിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റ്; ആദ്യ പ്രസംഗം ഇംഗ്ലീഷിൽ; ഭാഷ ഏതായാലും പറയുന്നത് മണ്ടത്തരമാകരുതെന്ന് ഫിദ ഉജംപദവ്