ന്യൂനമര്‍ദ്ദം; മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നില്ലെന്ന് ഉറപ്പു വരുത്താൻ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

By Web DeskFirst Published Mar 10, 2018, 10:56 PM IST
Highlights
  • മുഖ്യമന്ത്രിയുടെ ഓഫീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് ഒരു ന്യുനമര്‍ദ്ദം രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പിനെതുടര്‍ന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നില്ലെന്ന് ഉറപ്പു വരുത്താൻ കലക്ടർ, ആർ.ഡി.ഒ, പോലീസ് എന്നിവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. നിലവിലെ പ്രവചനം പ്രകാരം ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുകയും ശക്തിപ്പെടുകയും ചെയ്യും.

ന്യുനമര്‍ദ്ദ പാത്തിയുടെ നേരിട്ടുള്ള സ്വാധീനമേഘലയില്‍ കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകുന്ന കന്യാകുമാരി മേഘല, ശ്രീലങ്ക, ലക്ഷദ്വീപ്‌, തിരുവനന്തപുരം തീരം എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍, അടുത്ത 36 മണിക്കൂര്‍  കന്യാകുമാരി ഉള്‍കടല്‍, ശ്രീലങ്ക ഉള്‍കടല്‍, ലക്ഷദ്വീപ്‌ ഉള്‍കടല്‍, തിരുവനന്തപുരം ഉള്‍കടല്‍ എന്നീ തെക്കന്‍ ഇന്ത്യന്‍ മേഘലയില്‍ മത്സ്യബന്ധനം നടത്തരുത് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

click me!