
പുത്തരിക്കണ്ടത്ത് ഇകെ നായനാർ പാർക്കിലായിരുന്നു പുതിയ മന്ത്രിസഭയ്ക്ക് സ്വീകരണം. പ്രവർത്തകരുടെ അഭിനന്ദനമേറ്റുവാങ്ങിയ ശേഷം മുഖ്യമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തു. അഴിമതിയിലും വർഗീയതയിലും സർക്കാർ നിലപാട് പിണറായി വ്യക്തമാക്കി. അഴിമതിക്ക് പുത്തൻ മാർഗങ്ങൾ സ്വീകരിക്കുന്നവരോട് വീട്ടില്‍ കുംടുംബത്തോടൊപ്പമിരുന്ന ഭക്ഷണം കഴിക്കുന്നതല്ലേ നല്ലതെന്ന് അത്തരക്കാര്‍ ആലോചിക്കണമെന്നായിരുന്നു പിണറായിയുടെ ഓര്‍മ്മപ്പെടുത്തല്‍.
പ്രതികാരം ചെയ്യാൻ അധികാരത്തിലേറിയതല്ല ഇടതുസർക്കാർ. എന്നാൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകും. പിണറായി നിലപാട് വ്യക്തമാക്കി.തെറ്റുകൾ ആർക്കും ചൂണ്ടിക്കാട്ടാം. തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ ബിജെപി വൻതോതിൽ ആയുധസജ്ജീകരണം നടത്തി. എന്നാൽ പ്രതീക്ഷിച്ച ഫലം ഇല്ലാതെ വന്നതോടെ അവർ അക്രമത്തിലേക്ക് തിരിഞ്ഞെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam